4. “ചാര്‍ത്ത്”.

സാധാരണ നാം കണ്ടു വരാറുള്ള നാടകങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തവും, അവതരണ മികവ് കൊണ്ട് നാടകപ്രേമികളെ ആകാംക്ഷഭരിതരാക്കുകയും ചെയ്ത നാടകമായിരുന്നു ” ചാർത്ത് “. ശ്രീ.മയ്യനാട് ഹാഷിം രചിച്ച  കേരളത്തിലെ കോളേജുകളിലും,മറ്റു വേദികളിലും നിറഞ്ഞ സദസ്സുകളിൽ അവതരിപ്പിച്ചിട്ടുള്ള  ചാർത്ത് .തൊണ്ണൂറുകളിൽ മലയാളി അസ്സോസിയേഷനിലൂടെ നാടകപ്രേമികൾക്ക് പരിചയപ്പെടുത്തിയത് അതുല്യ കലാകാരനായ ശ്രീ.ഏ.ആർ.നൗഷാദ് ആണ്. നൗഷാദിൻറെ രംഗപ്രവേശത്തിലൂടെ യു.കെ മലയാള നാടക രംഗത്ത് പ്രത്യേകിച്ചു മലയാളി അസ്സോസിയേഷൻ ഓഫ് ദി യു.കെ യ്ക്ക് ലഭിച്ചത് ഒരു നല്ല നടനേയുംനല്ല സംവിധായക നേയുമായിരുന്നു. ശ്രീ.നൗഷാദാണ് മലയാളി അസോസിയേഷൻറെ നാടക സമിതിയ്ക്ക് ” ദൃശ്യകല” എന്ന പേര് നൽകിയത്. ചവിട്ടു നാടകങ്ങളെ അനുസ്മരിപ്പിയ്ക്കും വിധമായിരുന്നു ചാർത്തിൻറെ അവതരണ ശൈലി. ഗായക സംഘം,നമ്പൂതിരി,പണ്ഡിതൻ ഇവരായിരുന്നു നാടകത്തിലെ കഥാപാത്രങ്ങൾ.

വയലിൽ വിളഞ്ഞു നിൽക്കുന്ന നെൽക്കതിരുകളായും,വയലിലേക്ക് വെള്ളം തിരിച്ചുവിടാനുള്ള ചക്രമായും,കോടതിമുറിയായുമൊക്കെ നിമിഷനേരം കൊണ്ട് കഥാപാത്രങ്ങൾ മാറുന്നത് തികച്ചും പ്രേക്ഷകരിൽ കൗതുകമുണർത്തി. പഴയകാല നാടകങ്ങളെ അനുസ്മരിപ്പിയ്ക്കും വിധം സംഗീതജ്ഞർ വേദിയിൽ തന്നെ നിന്നിരുന്നു.പിന്നീട് എടുത്തു പറയേണ്ടത് ദീപവിതാന മായിരുന്നു.

യു.കെ.യിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിയ്ക്കപ്പെട്ട നാടക മത്സരങ്ങളിൽ നല്ല നാടകം,നല്ല നടൻ,നല്ല സംവിധാനം എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

ചാർത്തിന് ശേഷം ജ്വാലാമുഖികൾ,ജഡ്‌ജ്‌ജ്‌മെൻറ്,ഗുഡ്നൈറ് എന്നീ നാടകങ്ങളും ദൃശ്യകലയ്ക്ക് വേണ്ടി അദ്ദേഹം അണിയിച്ചൊരുക്കിയിട്ടുണ്ട്.

എന്നാൽ പിന്നീട് ഈ രംഗത്ത് അദ്ദേഹം തുടർന്നില്ല . അതുകൊണ്ട് ദൃശ്യകല യ്ക്ക് നഷ്ടമായത് നടനം,സംവിധാനം എന്തെന്ന് പഠിപ്പിച്ച ഒരു അതുല്യ കലാകാരനെയാണ്.

 

” ചാർത്ത് ” ൻറെ അരങ്ങിലും,അണിയറയിലും പ്രവർത്തിച്ചവർ ……….

അരങ്ങ് :

പണ്ഡിതന്‍………………………………..ശശി.എസ്.കുളമട.

ധനികന്‍…………………………………..നവാസ് റാവുത്തര്‍.

പ്രധാന ഗായകന്‍ ………………………എ.ആര്‍.നൗഷാദ്.

ഗായക സംഘം…………………………..നിഹാസ് റാവുത്തർ,ഫ്രെഡിന്‍ സേവ്യർ,സുഗേഷ്ഭാസ്കരൻ,വക്കം.ബി.ജി.

 

അണിയറ :

രചന………മയ്യനാട് ഹാഷിം.

സംവിധാനം……..എ .ആര്‍.നൗഷാദ്.

ചമയം………വെട്ടൂര്‍.ജി.കൃഷ്ണന്‍ കുട്ടി.

ശബ്ദം………..ഒയാസിസ്‌.

വെളിച്ച വിതാനം………ജോണ്‍സണ്‍,ഫെബി.

തബല……….ഗോപാല്‍,ജയപാല്‍.

സഹായികള്‍……..ജോയി,ഡയസ്.”

 

Our Sponsors