10. “പ്രഭാതത്തിന്‍റെ ആദ്യരശ്മികള്‍”.

ഒരു വൃദ്ധനും,യുവാവും മാത്രം കഥാപാത്രമായുള്ള  ഈ നാടകം ഈസ്റ്റ്‌ ഹാമില്‍ നടന്ന നാടക മത്സരത്തില്‍ നല്ല രണ്ടാമത്തെ നടനുള്ള പുരസ്കാരം വൃദ്ധനെ അവതരിപ്പിച്ച  ശ്രീ.ബാബുവിന് ല്ഭിയ്കുകയുണ്ടായി.വൃദ്ധന്‍റെ മകളെ പ്രണയിച്ചു വിവാഹ വാഗ്ദാനം നല്‍കിയിട്ട് പിന്മാറുന്ന യുവാവിനോടുള്ള അടങ്ങാത്ത പക മനസ്സിൽ സൂക്ഷിയ്ക്കുന്ന വൃദ്ധൻ വർഷങ്ങൾക്കു ശേഷം തൻറെ മകളെ വഞ്ചിച്ച യുവാവിനെ അവിചാരിതമായി കണ്ടുമുട്ടുകയും പ്രതികാര ദാഹിയായ വൃദ്ധൻ യുവാവിനെ കൊലപ്പെടുത്തുകയും ചെയ്യുന്നതാണ് കഥാ സന്ദർഭം.

യുവാവായി  ശ്രീ.നവാസ് റാവുത്തര്‍ മികച്ച അഭിനയം കാഴ്ച വച്ചു.ബാബു സംവിധാനം നിര്‍വ്വഹിച്ച ഈ നാടകത്തി ന്‍റെ മറ്റു അണിയറ ശില്പികള്‍ ഇവരെല്ലാമാണ്.രംഗസജ്ജീകരണം ഫെബിയും,വെളിച്ച വിതാനം ശ്രീ വത്സലനും,സംഗീതനിയന്ത്രണം ജോയി യും നിര്‍വ്വഹിച്ചു.

 

 11. “ജഡ്ജ് മെന്‍റ്”.

 

ശ്രീ.എ.ആര്‍.നൗഷാദ് അണിയിച്ചൊരുക്കിയ മറ്റൊരു കലാ സൃഷ്ടിയാണ് ജഡ്ജ് മെന്‍റ്.നൗഷാദും,നിഹാസ് റാവുത്ത റും ഉഗ്ര അഭിനയമാണ് കാഴ്ച വച്ചത്.ഈസ്റ്റ്‌ ഹാംമില്‍ അവതരിപ്പിച്ച ഈ നാടകത്തിന്‍റെ രചന നാടകാചാര്യന്‍ ശ്രീ.എന്‍.എന്‍.പിള്ള യാണ്…നൗഷാദ്  സംവിധാനം നിര്‍വ്വഹിച്ച ഈ നാടകത്തില്‍ ജയപാല്‍,ശ്രീ വത്സലന്‍,ഫെബി,ജോയി,അസ്ലം,ബാബു,ഫ്രെഡിന്‍ സേവ്യര്‍ തുടങ്ങിയവര്‍  അണിയറയിൽ പ്രവര്‍ത്തിച്ചു.

 

12. “മന്ദന്‍ഗോവിന്ദന്‍റെ സന്ദേഹങ്ങള്‍”.

 

ചവിട്ടുനാടകത്തെ ഓര്‍മ്മിപ്പിയ്കും വിധ ത്തിലുള്ള അവതരണ രീതിയായിരുന്നു ഈ നാടകത്തിനു സംവിധായകന്‍ ശ്രീ.കപ്പില്‍ രാജേഷ്‌ അവലംബിച്ചിരുന്നത്.തികച്ചും പുതുമുഖ ങ്ങളെ മാത്രം അണി നിരത്തി യ്കൊണ്ട് ശ്രീ.ഖാന്‍ കാവലിന്‍ ന്‍റെ രചനയ്ക്

കാപ്പില്‍ രാജേഷ്‌ ഒരുക്കിയ രംഗ ഭാഷ പുതുമയുള്ള തായിരുന്നു.ഈസ്റ്റ്‌ ഹാമിലും,ക്രൊയ് ഡണിലും അവതരിപ്പിച്ച ഈ നാടകം പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു.

 

നാടകത്തിൻറെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ ……….

 

അരങ്ങ്:

രാജേഷ്‌ കാപ്പില്‍,ദിനുകമല്‍,രാജേഷ്‌,ജോയി മാധവാനന്ദന്‍,ഷാന്‍ പ്രഭാകരന്‍,അജി ഗംഗാധരന്‍,സുധീര്‍ മോഹന്‍.

 

അണിയറ:

ശ്രീ വത്സലന്‍,അസ്ലം,ഫെബി,ബാബു,ശശി.എസ്.കുളമട ,ജയപാലൻ

 

Our Sponsors