ദൃശ്യകല 25 ന്റെ നിറവിൽ

ദൃശ്യകല ( MAUK ) യുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം 2017 ൽ ദൃശ്യകലയുടെ നിരവധി നാടകങ്ങൾ അരങ്ങേറിയിട്ടുള്ള പ്ലാഷറ്റ് സ്‌കൂൾ ഹാൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തിക്കൊണ്ട് വിപുലമായി ആഘോഷിച്ചു . ന്യുഹാം എം . പി . ആയിരുന്ന ശ്രീ . സ്റ്റീഫൻ ടിംസ് നിലവിളക്ക് കൊളുത്തി പരിപാടി ഉത്‌ഘാടനം ചെയ്യുകയും , ദൃശ്യകല യുടെ സുവനീറിന്റെ പ്രകാശന കർമ്മം നിർവ്വഹിക്കുകയും ചെയ്തു . കൂടാതെ ദൃശ്യകല യിലെ മുതിർന്ന കലാപ്രവർത്തകരായിരുന്ന ഈ അടുത്തകാലത്ത് അന്തരിച്ച ശ്രീ. വെട്ടൂർ . ജീ . കൃഷ്ണൻ കുട്ടി , വില്ലൻ ഗോപി , ശ്രീമതി . രാധാ ഗോപിനാഥ്‌ എന്നിവരെ പൊന്നാടയണിയിച്ച്‌ ആദരിക്കുകയും ദൃശ്യകലയുടെ അരങ്ങിലും , അണിയറയിലും പ്രവർത്തിച്ചിരുന്ന കലാപ്രവർത്തകർക്ക് പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്തു . ദൃശ്യകലയുടെ അവതരണ ഗാനത്തിന് യു . കെ . യിൽ അറിയപ്പെടുന്ന നർത്തകിമാർ ചേർന്ന് ദൃശ്യാവിഷ്‌കാരം നൽകി അവതരിപ്പിച്ചത് നന്നായിരുന്നു . തുടർന്ന് ദൃശ്യകല അവതരിപ്പിച്ച ” നിറ നിറയോ നിറ ” എന്ന നാടകവും അരങ്ങേറി . യു . കെ . യുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മലയാള നാടകസമിതി ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നതും , തുടർച്ചയായി ഇരുപതിലധികം നാടകങ്ങൾ അവതരിപ്പിയ്ക്കുന്നതും . ” ദൃശ്യകല 25 ന്റെ നിറവിൽ ” എന്ന പരിപാടിയ്ക്ക് യവനിക വീണപ്പോൾ പ്രേക്ഷകർക്ക് നല്ലൊരു കലാവിരുന്ന് ലഭിച്ചതിന്റെ സന്തോഷവും കാണാമായിരുന്നു . ശ്രീ . സത്യകാമന്റെ ക്യാമറ ഒപ്പിയെടുത്ത ചിത്രങ്ങൾ……

 

Our Sponsors