3. “യമപുരി”.

 

“ജരായു”വ് നുശേഷം മലയാളി അസോസിയേഷൻ ഓഫ് ദി യു.കെ  അവതരിപ്പിച്ച   മൂന്നാമത്തെ നാടകമാണ്   “യമപുരി”..റൂബന്‍ മാത്യു വ് ന്‍റെ രചന,ബാബു വ് ന്‍റെ സംവിധാനം.

ഒരു കുടുംബകഥയാണ്  ഈ നാടകം. പണക്കാരനും,എന്തിനും മടിക്കാത്ത  ക്രൂരനായ അച്ഛന്‍.അച്ഛന്‍ അമ്മയെ വെടി വച്ച് കൊല്ലുന്നത് കണ്ടു ഭ്രാന്തനായി മാറിയ മകന്‍…. അച്ഛൻറെ ക്രൂരമായ പ്രവർത്തികളിൽ മനംനൊന്തുകഴിയുന്ന മറ്റൊരു മകൻ.

അങ്ങനെ സംഘര്‍ഷഭരിത മായ  ഒരു കഥ യാണ് ഈ നാടകത്തി ലൂടെ  നാടക കൃത്ത് പറയുന്നത്….പഴയകാല നാടകങ്ങളിലെ ശബ്ദമുഖരിത മായ സംഭാഷണങ്ങള്‍  ഈ നാടകത്തിൽ എങ്ങും കാണാം.ശ്രീ.ബാബു വാണ് മുഖ്യകഥാ പാത്രമായ ഫെര്‍ണാണ്ട സിനെ അവതരിപ്പിച്ചത് …ഈ നാടകത്തില്‍  ഇന്നും  മറക്കുവാൻ കഴിയാത്ത  ഒരു ഡയലോഗ് ഉണ്ട്……”ആകാശം ഇടിഞ്ഞു വീണാലും ഈ ഫെര്‍ണാണ്ടസ് കുലുങ്ങില്ല.”

ഈ നാടകവും കേരളകാത്തലിക് അസ്സോസിയേഷൻൻറെ ക്രിസ്തുമസ്സ് ആഘോഷത്തിനാണ് അവതരിപ്പിച്ചത്.ആദ്യമായി ഒരു വീടിൻറെ രംഗപടം ഉപയോഗിച്ചത് ഈ നാടകത്തിലൂടെയാണ്. പ്രേക്ഷകർ സ്വീകരിച്ച ഈ നാടകത്തിൻറെ അരങ്ങിലും,അണിയറയിലും പ്രവർത്തിച്ചവർ താഴെപ്പറയുന്നവരാണ്.

 

അരങ്ങ്:

ബാബു……….ഫെര്‍ണാണ്ടസ് .

ശശി.എസ്.കുളമട……ഫാദര്‍ അഗസ്റ്റിന്‍.

കബീര്‍……………വക്കം.ബി.ജി.

ടോമി………നിഹാസ്റാവുത്തര്‍.

ജോണി………ശ്രീ വത്സലന്‍.

എസ്.ഐ.സുകുമാരന്‍……….ജോസഫ് ജോണ്‍.

 

അണിയറ:

രചന…………റൂബന്‍ മാത്യു.

സംവിധാനം……….ബാബു.

ചമയം……..വെട്ടൂര്‍.ജി.കൃഷ്ണന്‍ കുട്ടി.

രംഗ സജ്ജീകരണം…………..അജി,സഞ്ജീവ്.

സംഗീതനിയന്ത്രണം……….ജോയി.

ശബ്ദം……………ഹിറ്റ്‌ സൌണ്ട്സ്.

ദീപവിതാനം…………ജോണ്‍സണ്‍,നാസര്‍.

Our Sponsors