ജെയിംസ് ബോണ്ട് ഉണ്ടയ് ഉണ്ടയ് ഏഴ്

ജെയിംസ് ബോണ്ട് ഉണ്ടയ് ഉണ്ടയ് ഏഴ് –
*************
തുടക്കം മുതൽ കഥ ഇതുവരെ …!
*************
മലയാളി അസോസ്സിയേഷൻ ഓഫ് ദി യു .കെ യുടെ ആഭിമുഖ്യത്തിൽ ഈ വർഷം മുതൽ ‘കട്ടൻകാപ്പിയും കവിതയും ‘ കൂട്ടായ്‌മ വിശ്വ സാഹിത്യത്തിലേക്ക് കൂടി കടക്കുകയാണ്…

കഥാകാരൻ മണ്ണടിഞ്ഞു പോയിട്ടും കാലത്തെ അതിജീവിക്കുന്ന അനേകം കഥാപാത്രങ്ങൾ ലോക സാഹിത്യത്തിൽ എന്നുമെന്നും തലമുറകളായി ജീവിച്ച് പോരുന്നുണ്ട് . അത്തരം ഒരു കഥപാത്രത്തേയും എഴുത്തുകാരനേയും വിശദമായി പരിചയപ്പെടുവാൻ ഈ വരുന്ന ശനിയാഴ്ച്ച ഫെബ്രുവരി 2 -ന് ലണ്ടനിലെ മനർപാർക്കിലുള്ള കേരള ഹൌസിൽ വേദിയൊരുക്കിയിരിക്കുകയാണ് ‘കട്ടൻ കാപ്പിയും കവിതയും കൂട്ടായ്‌മ …😘

അതെ ചാരന്മാരുടെ തലതൊട്ടപ്പനായ ബിലാത്തിക്കാർ, ‘നോട്ട് നോട്ട് സെവനെ‘ന്ന് അഥവാ ‘ ഡബ്ലോസെവൻ‘ എന്ന് , ഓമനപ്പേരിട്ട് വിളിക്കുന്ന ബ്രിട്ടീഷ് ചാര സംഘടനയായ MI 6 ലെ ഏജന്റ് , നമ്പർ , ‘സീറോ സീറോ സെവൻ‘ ആയ സാക്ഷാൽ ‘ജെയിംസ് ബോണ്ട്‘ …!

1950 കളിലെ ബെസ്റ്റ് സെല്ലറായിരുന്ന , ‘ബ്രിട്ടീഷ്  നേവൽ ഇന്റലിജൻസ് ഓഫീസ‘റായിരുന്ന ‘ഇയാൻ ഫ്ലെമിങ്ങിന്റെ ( Ian Fleming ) ക്രൈം നോവലിലെ നായക കഥാപാത്രം , 1962 – ൽ സിനിമയിലൂടെ രംഗത്ത് വന്നപ്പോൾ , അന്ന് വരെ ഏതൊരു സിനിമക്കും കിട്ടാത്ത വരവേൽ‌പ്പായിരുന്നു യൂറോപ്പിലും , പിന്നീട് അമേരിക്കയിലും ആ ബോണ്ട് ചലചിത്രത്തിന് കൈവന്നത്…!

പിന്നീട് പലതരം സാങ്കേതിക പ്രതിഭാസങ്ങളും അണിനിരത്തി റഷ്യാ വിത് ലൌവ്‘ (1963) , ‘ഗോൾഡ് ഫിൻഗർ‘ (1964) , ‘തണ്ടർ ബോൾ‘ (1965) തുടങ്ങിയ പടങ്ങൾ ഇറങ്ങിയപ്പോഴേക്കും ജെയിംസ് ബോണ്ട് ഫിലീമുകൾക്ക് ഉലകം മുഴുവൻ ആരാധകരായി കഴിഞ്ഞിരുന്നൂ…!

ഇതിനിടയിൽ ഇയാൻ ഫ്ലെമിങ്ങിന്റെ കഥകൾ മിക്കതും ലോകത്തിലെ പല ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടു…
1964 -ലെ അദ്ദേഹത്തിന്റെ മരണശേഷം , ‘ഫ്ലെമിങ്ങ് പബ്ലിക്കേഷൻസ് ‘ ആയിടെ തന്നെ ‘ജോൺ ഗാർഡനെറെ (John Gardner )‘ ഫ്ലെമിങ്ങിന്റെ പിൻ എഴുത്തുകാരനാക്കി മാറ്റി , പിന്നീട് ‘ക്രിസ്റ്റോഫർ വുഡ് (Christopher Wood )‘ , ‘റെയ്മണ്ട് ബെൻസൺ (Raymod Benson )‘ , ‘ജെഫെറി ഡേയ്‌വർ (Jeffery Deaver )‘ എന്നീ പ്രശസ്തരായ എഴുത്തുകാർ കാലം തോറും ജെയിംസ്ബോണ്ട് കഥകളുടെ ഉപജ്ഞാതക്കളായി മാറികൊണ്ടിരുന്നു …💪

ഏതാണ്ട് ഒരുവിധം മലയാളികൾക്കിടയിൽ പോലും സുപരിചിതനായ .ബ്രിട്ടന്റെ രഹസ്യാന്വേഷണ വിഭാഗമായ MI 6 ലെ അന്വേഷണ ഉദ്യോഗസ്ഥനായ , ചാരനായ ജെയിംസ് ബോണ്ട് ചുരുളഴിക്കുന്ന അന്തർദേശീയ ഗൂഢാലോചനകളും, കുറ്റകൃത്യങ്ങളും ഇപ്പോഴും മലയാളികൾക്ക് ഇഷ്ടപ്പെട്ട പ്രമേയം തന്നെയാണ്… 💞
അതുകൊണ്ടു തന്നെയാണ്ഈ  ജനപ്രിയ സിനിമകൾക്കു പിന്നിലെ എഴുത്തുകാരനിലേക്കു പോകാൻ ‘കട്ടൻകാപ്പിയും കവിതയും’ തീരുമാനിച്ചത്…

ബ്രിട്ടന്റെ നാവിക സേനാ ഉദ്യോഗസ്ഥനായിരുന്ന ഇയാൻ ഫ്‌ളെമിങ്ങിന്റെ കഥാപാത്രം നോവലിൽ നിന്നും സിനിമയിലേക്ക് പറന്നിറങ്ങിയപ്പോൾ പാത്ര സൃഷ്ടിയിൽ ഉണ്ടായ രസകമായ വ്യയതിയാനങ്ങൾ, ബ്രാൻഡിംഗ് (branding) പ്രത്യേകതകൾ, ഫ്ലെമിങ്ങിന്റെ രചനാശൈലി, പാത്ര സൃഷ്ടി, തുടങ്ങിയവ ദൃശ്യ മാധ്യമത്തിന്റെ സഹായത്തോടെ അദ്ധ്യാപകനായ സുരേഷ് രവീന്ദ്രൻ അവതരിപ്പിക്കുന്നു…👏👏👏

അവതരണം പ്രധാനമായും ഇംഗ്ളീഷിലായിരിക്കും…

ചർച്ചകൾ മലയാളത്തിലും ആവാം.

ജെയിംസ് ബോണ്ട് ഉണ്ടയ് ഉണ്ടയ് ഏഴ് –
തുടക്കം മുതൽ കഥ ഇതുവരെ അറിയുവാൻ
ഏവർക്കും സ്വാഗതം …🙏🙏🙏

Date: Saturday 2 February 2019.
Time: 6 – 8 pm.

Venue: Kerala house,
671 Romford Road, Manor Park,
London E12 5AD.

Free parking is available on the following roads on Saturday: Durham Road, Albany Road, Wentworth Road & Clarance Road.

Our Sponsors