MAUK FOOD BANK

03 April 2021 was the first anniversary of our Food Bank. Although not a celebratory occasion, MAUK can undoubtedly look back and be proud that our brave volunteers were at the forefront in serving UK Malayalees as well as the local community.

Despite the threat of the Pandemic, immense scrutiny and wide commendation, we did not fear, flatter or compete. We stayed focused on serving, became a beacon of hope and set the standards for other community organisations to follow.

MAUK Food Bank has now evolved to the next stage. From 01 May 2021, MAUK Food Bank was transformed into a Food Club (FC) to focus primarily on those families in the local areas that require and rely on our service the most.

The key changes are:

The FC will focus on serving the residents in E12, E7 & E15 area, however residents of other nearby postcode who are in need of Asian food will also be considered.

Introduction of a £3 weekly membership charge.

The FC will function between 3 PM to 5 PM on Sundays.

The food kit will be more tailored to suit dietary requirements

Wrap-around services will be introduced to support service users with other needs.

Meet & Chat, community dining, cooked food parcels, physical and mental well-being activities will be introduced when COVID restrictions are lifted.

We take this opportunity to sincerely thank all volunteers, donors and supporters of MAUK Food Bank. We humbly request your ongoing invaluable support for the Food Club.

To support us you can:

Make a financial contribution for the Food Club (A/C Number: 43074200, Sort Code: 60-07-18)

Purchase additional items along with your weekly shopping and donate them to FC

Sponsor a day’s cooked meal at the FC

Become a Volunteer at Food Club.

For further info
CALL, WHATSAPP or EMAIL US
07960212334 | 07961 454644 | info@mauk.org

ഇക്കഴിഞ്ഞ ഏപ്രിൽ 3 മലയാളി അസോസിയേഷൻ ഫുഡ് ബാങ്ക് തുടങ്ങിയതിന്റെ ഒന്നാം വാർഷികം ആയിരുന്നു. ഒരുപക്ഷെ ഇത് ഒരു ആഘോഷവേളയല്ലെങ്കിൽകൂടിയും തിരിഞ്ഞുനോക്കിയാൽ തീർച്ചയാലും അഭിമാനിക്കാവുന്ന ഒരു മുഹൂർത്തം തന്നെയായിരുന്നു. MAUK യുടെ സന്നദ്ധപ്രവർത്തർത്തകർ ധീരവും സമയോജിതവുമായി കോവിഡ് എന്ന മഹാമാരിയെ ചെറുത്തു മുൻനിരയിൽ നിന്ന് നടത്തിയ ഈ ജീവകാരുണ്യ പ്രവർത്തനം UK യിലെ കഷ്ടത അനുഭവിക്കുന്ന മലയാളി സമൂഹത്തിന് മാത്രമല്ല ഇവിടെയുള്ള മറ്റ് ഇതര സമൂഹത്തിൽ പെട്ടവർക്കും വളരയേറെ പ്രയോജനപ്രധമായി.

പകർച്ചവ്യാധിയുടെ മൂർദ്ധന്യാവസ്ഥയിൽ പകച്ച് നിൽക്കാതെ സേവനത്തിൽ മാത്രം ശ്രദ്ധ ആർജ്ജിച്ചു മുന്നോട്ട് ഇറങ്ങിയ ഞങ്ങൾക്ക് ഏറ്റവും കൂടുതൽ പിന്തുണ ആയത് ഇവിടെയുള്ള ഓരോ മലയാളികളും ആണ്‌. ഈ മലയാളികളുടെയും ഇതര സമൂഹവാസികളുടെയും സഹായത്തോടുകൂടി ഞങ്ങൾ സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, പ്രത്യാശയുടെ ഒരു ദീപസ്തംഭം ആയി മാറുകയും മറ്റുള്ളവർക്ക് ഒരു പ്രചോദനം ആവുകയും ചെയ്തു. ഇതിനൊപ്പം സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട്‌ സഹായം അത്യാവശ്യമായവർക്കു വേണ്ടിയുള്ള കാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്താൻ സാധിച്ചു.

ഇപ്പോൾ എംഎയുകെ ഫുഡ് ബാങ്ക് അതിന്റെ അടുത്ത ഘട്ടത്തിലേക്ക് പരിണമിക്കേണ്ട സമയം ആയിരിക്കുകയാണ് .

01 മെയ് 2021 മുതൽ, എംഎയുകെ ഫുഡ് ബാങ്ക് ഒരു ഫുഡ് ക്ലബ് (FC) ആക്കി മാറ്റുവാൻ തീരുമാനിച്ചു. പ്രധാനമായും ഞങ്ങളുടെ സേവനം അത്യാവശ്യമുള്ളതും ഞങ്ങളെ ആശ്രയിക്കുന്നതുമായ പ്രാദേശിക പ്രദേശങ്ങളിലെ കുടുംബങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

പ്രധാന മാറ്റങ്ങൾ ഇനിപ്പറയും വിധമാണ്

ലണ്ടൻ E12 ചുറ്റുവട്ടമുള്ള പോസ്റ്റ്കോഡ്കളിലെ താമസക്കാരെ മാത്രമേ FC സേവകാരാക്കുകയുള്ളൂ.

£3 പ്രതിവാര അംഗത്വതുകയായി ഈടാക്കപ്പെടും

ഞായറാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ വൈകുന്നേരം 5 വരെ ആയിരിക്കും FC പ്രവർത്തിക്കുക

FC അംഗങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ഭക്ഷണ പദാർത്ഥങ്ങൾ അടങ്ങിയ പൊതികൾ തയ്യാറാക്കും

കോവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ പൂർണമായും നീക്കപ്പെടുമ്പോൾ, കൂടിക്കാഴ്ച്ചകൾ , സമൂഹ ഭക്ഷണശാലകൾ, പാകം ചെയ്ത ഭക്ഷണപൊതി വിതരണം, കൂടാതെ ശാരീരിക- മാനസിക ക്ഷേമ പ്രവർത്തനങ്ങൾ, കുട്ടികളുടെ കലാകായിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവ തുടങ്ങാനും പദ്ധതിയുണ്ട്.

എം. എ. യു. കെ ഫുഡ് ബാങ്കിന്റെ എല്ലാ സന്നദ്ധപ്രവർത്തകർക്കും, സംഭാവന നൽകിയവർക്കും, ഞങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ച സാമൂഹിക പ്രവർത്തകർക്കും സംഘടനകൾക്കും ആത്മാർത്ഥമായി നന്ദി പറയുവാനും ഞങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തുന്നു.

ഫുഡ് ക്ലബിന് നിങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന വിലമതിക്കാനാവാത്ത പിന്തുണയും സഹായവും തുടർന്നും ഉണ്ടാകണമെന്ന് ഞങ്ങൾ താഴ്മയോടെ അഭ്യർത്ഥിക്കുന്നു.

ഫുഡ് ക്ലബ് പിന്തുണയ്ക്കുവാനും സഹായിക്കുവാനും താൽപ്പര്യമുള്ളവർക്ക് അത് പല രീതികളിൽ തുടരാം :

ഫുഡ് ക്ലബിനായി ഒരു സാമ്പത്തിക സംഭാവന നൽകുക (A/C നമ്പർ: 43074200, സോർട്ട് കോഡ്: 60-07-18)

നിങ്ങളുടെ പ്രതിവാര ഷോപ്പിംഗിനൊപ്പം അധിക ഇനങ്ങൾ വാങ്ങുകയും അവ FCക്ക് സംഭാവന ചെയ്യുക

ഫുഡ് ക്ലബ്ബിൽ ഒരു ദിവസത്തെ പാചകം ചെയ്ത ഭക്ഷണം സ്പോൺസർ ചെയ്യുക

ഫുഡ് ക്ലബിൽ ഒരു സന്നദ്ധപ്രവർത്തകനായി മാറുക .

കൂടുതൽ വിവരങ്ങൾക്ക്
താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്യുക

07960212334 | 07961 454644 | info@mauk.org

Our Sponsors