Tribute to Balabhaskar

വയലിൻ മന്ത്രികനായിരുന്ന ബാലഭാസ്‌കറിന്റെ സ്മരണയ്ക്ക്
മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് വേണ്ടി ലണ്ടനിലെ
കലാസ്നേഹികൾ ഈ ശനിയാഴ്ച്ച ഒത്ത്കൂടി അദ്ദേഹത്തിന്
പ്രണാമം അർപ്പിക്കുകയാണ് .

തന്റെ മാന്ത്രിക വിരലുകളാൽ വയലിൻ തന്ത്രികളിൽ കൂടി ശ്രുതി ലയങ്ങളാൽ സംഗീതത്തിന്റെ മായപ്രപഞ്ചം തീർത്ത യുവ സംഗീത പ്രതിഭ , ബാലഭാസ്‌കർ ഇപ്പോൾ ഓർമ്മയായി നമുക്കൊക്കെ മറക്കാനാകാത്ത നൊമ്പരമായി മാറിയ അവസരത്തിൽ , ‘മലയാളി അസോസ്സിയേഷൻ ഓഫ്‌ ദി യു.കെ’ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കുകയാണ് …🙏

സംഘടനയുടെ കീഴിലുള്ള വനിതാവിഭാഗം കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിലാണ് നാളെ , ശനിയാഴ്ച്ച വൈകീട്ട് 5 മുതൽ 9 മണി വരെ ലണ്ടനിലെ മനോപാർക്കിലുള്ള കേരള ഹൌസിൽ വെച്ച് , ബാലഭാസ്‌ക്കർ എന്ന സംഗീത പ്രതിഭയെ കുറിച്ചുള്ള പ്രഭാഷണങ്ങളും ,വയലിൻ കച്ചേരിയും ,പാട്ടുകളുമായി ഈ സ്മരണാഞ്ജലി പരിപാടി അരങ്ങേറുന്നത് …

നൂറിലധികം രംഗമണ്ഡപങ്ങളിൽ വയലിൽ കച്ചേരി നടത്തിയിട്ടുള്ള ‘സംഗീത കലാ രത്നം’ നേടിയ ‘ലണ്ടൻ കിങ്ങ് സോളമൻ മ്യൂസിക് അക്കാദമി’യിലെ സംഗീതാദ്ധ്യാപികയായ ‘ജാൻസിറാണി’യുടെ നേതൃത്വത്തിലാലാണ് നാളെ ബാലഭാസ്കറിന്റെ ഓർമ്മയെ സ്മരിച്ചുകൊണ്ട് ,’കേരള ഹൌസി’ൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നത് …

ഒപ്പം തന്നെ ബാലഭാസ്‌ക്കറിന്റെ വിവിധ ഫോട്ടോകളുടേയും , സംഗീത പരിപാടികളുടേയും ,സംഗീത ആൽബങ്ങളുടേയും
അകമ്പടിയോടെ ഒരു ‘പ്രൊജക്ടർ’ പ്രദർശനത്തിലൂടെ അദ്ദേഹത്തിൻറെ ഒരു ലഘു ജീവചരിത്രം പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട് .

ഇവരോടൊപ്പം സഹകരിച്ച് ‘കട്ടൻ കാപ്പിയും
കവിതയും ‘കൂട്ടായ്മ പ്രവർത്തകരും അണിചേരുന്നു .

ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു …

കൂടുതൽ വിവരങ്ങൾക്ക് ‘വിമൺസ് ഫോറം’
‘കോ -ഓർഡിനേറ്റർ’ , സീന അജീഷിനെ വിളിക്കുക – 07872953348

Our Sponsors