ശ്രീ. പ്രഭാ വർമ്മ

ഇക്കൊല്ലത്തെ പത്മപ്രഭ പുരസ്കാരമടക്കം, ധാരാളം ദേശീയ സംസ്ഥാന അവാർഡുകൾക്ക് അർഹനായ പ്രമുഖ കവിയും, പ്രഭാഷകനും, മാധ്യമ പ്രവർത്തകനുമായ ശ്രീ. പ്രഭാ വർമ്മ നാളെ വൈകീട്ട് ലണ്ടനിലെ ‘കേരള ഹൌസി’ൽ അതിഥിയായി എത്തുന്നൂ…

‘മലയാളി അസോസിയേഷൻ ഓഫ് ദി യു .കെ.’ യുടെ ആഭിമുഖ്യത്തിൽ, ‘കട്ടൻ കാപ്പിയും കവിത ‘ കൂട്ടായ്മയും, ‘കൗമുദി യൂറോപ്പും ‘, ‘കല ‘യും സംയുക്തമായി ചേർന്നാണ് ഈ കവിയുടെ പ്രഭാഷണത്തിന് വേദിയൊരുക്കുന്നത്…

എല്ലാ കലാ സാഹിത്യ – രാഷ്ട്രീയ സ്നേഹികളെയും ഈ സദസ്സിൽ പങ്കെടുക്കുവാൻമതി ക്ഷണിച്ചു കൊള്ളുന്നൂ…

കവിയും, പത്രപ്രവർത്തകനും, പ്രഭാഷകനുമായ പ്രഭാ വർമ്മയുടെ ഒരു ലഘു ജീവത രേഖചിത്രം താഴെ കുറിക്കുന്നു..

1959 – ൽ ജനനം. ചങ്ങനാശ്ശേരി എൻ.എസ്‌.എസ്. ഹിന്ദു കോളജിൽനിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദം. മധുര കാമരാജ്‌ യൂനിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദപഠനം. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിൽനിന്ന്‌ എൽ.എൽ.ബി.

സൗപർണിക, അർക്കപൂർണിമ, ചന്ദനനാഴി, ആർദ്രം എന്നിവ കാവ്യസമാഹാരങ്ങൾ.

‘പാരായണത്തിന്റെ രീതിഭേദങ്ങൾ’ എന്ന പ്രബന്ധസമാഹാരവും ‘മലേഷ്യൻ ഡയറിക്കുറിപ്പുകൾ’ എന്ന യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

സാഹിത്യ അക്കാദമി അവാർഡ്‌, മഹാകവി പി പുരസ്‌കാരം, ചങ്ങമ്പുഴ അവാർഡ്‌, കൃഷ്‌ണഗീതി പുരസ്‌കാരം, വൈലോപ്പിളളി അവാർഡ, മൂലൂർ അവാർഡ്‌, അങ്കണം അവാർഡ്‌, തുടങ്ങിയവ ലഭിച്ചിട്ടുണ്ട്‌. പത്രപ്രവർത്തനരംഗത്ത്‌ മികച്ച ജനറൽ റിപ്പോർട്ടിങ്ങിനുളള സ്‌റ്റേറ്റ്‌ ഗവൺമെന്റ്‌ അവാർഡ്‌, ഇംഗ്ലീഷ്‌ ഫീച്ചറിനുളള കെ.മാധവൻകുട്ടി അവാർഡ്‌, പൊളിറ്റിക്കൽ റിപ്പോർട്ടിങ്ങിനുളള കെ.സി.സെബാസ്‌റ്റ്യൻ അവാർഡ്‌ (യേണകമറ റ്റമവാ) എന്നിവയും ലഭിച്ചിട്ടുണ്ട്‌.

റഷ്യ, വടക്കൻകൊറിയ, മലേഷ്യ, യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സ്‌, ഖത്തർ, ചൈന, പാകിസ്‌ഥാൻ തുടങ്ങിയ രാഷ്‌ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌. കോമൺവെൽത്ത്‌ സമ്മേളനം, ചേരിചേരാ ഉച്ചകോടി, ജി-15 ഉച്ചകോടി തുടങ്ങിയ അന്താരാഷ്‌ട്ര സമ്മേളനങ്ങൾ റിപ്പോർട്ട്‌ചെയ്‌തിട്ടുണ്ട്‌. പന്ത്രണ്ട്‌ വർഷം ദേശാഭിമാനിണ ദൽഹി ബ്യൂറോയിൽ ലേഖകൻ ആയിരുന്നു…

പ്രഭാ വർമ്മയുടെ പ്രധാന പുസ്തകങ്ങൾ
*****************************************
സന്ദേഹിയുടെ ഏകാന്തയാത്ര
രതിയുടെ കാവ്യപദം
ശ്യാമമാധവം
അവിചാരിതം
കാലപ്രയാഗ
ആർദ്രം… etc

Our Sponsors