ജനനി പ്രകാശനം

മലയാളീ അസോസിയേഷന്‍ ഓഫ് ദ യൂ കെ വാര്‍ഷിക പ്രസിദ്ധീകരണമായ “ജനനി” ഓണാഘോഷ വേളയില് ലണ്ടനിലെ ഇല്ഫോട് റ്റൌന് ഹാളില് പ്രകാശനം ചെയ്തപ്പോള്. ഫോട്ടോ വലതു നിന്നും നോക്കുമ്പോള്‍….രണ്ടാമത് നില്‍ക്കുന്നത് കൌണ്സിലര് ഫിലിപ് എബ്രഹാം, ശ്രീകുമാര് കുഞ്ഞിരാമന്‍ (Treasurer, MAUK), പ്രിയവ്രതന് (എഡിറ്റോറിയല്‍ ബോര്‍ഡംഗം).

***
മലയാളീ അസോസിയേഷന്‍ ഓഫ് ദ യൂ കെയ്ക്ക് വേണ്ടി ഇത് മൂന്നാം വര്‍ഷമാണ്‌ ഞാന്‍ ജനനി എഡിറ്റ് ചെയ്യുന്നത്.

***
ഈ മൂന്നു വര്‍ഷവും പ്രിയനെക്കൂടാതെ ശ്രീകലാ ദേവിയും, മുരളീ മുകുന്ദനും എഡിറ്റോറിയല്‍ ബോര്‍ഡംഗങ്ങള്‍ ആയുണ്ടായിരുന്നു. MAUK ഭാരവാഹികള്‍ക്ക് അവരുടെ ഫോട്ടോകൊണ്ട് ഈ സുവനീര്‍ നിറയ്ക്കണം എന്ന് യാതൊരു താല്‍പര്യവും ഇല്ലാത്തതിനാല്‍ തനതായ നിലവാരമുള്ള ഒരു പ്രസിദ്ധീകരണം ആയി ജനനിയെ മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇത്തവണ മഹാത്മാഗാന്ധിയുടെ 150 ആം ജന്മദിനം കവര്‍ സ്റൊറിയാക്കിയാണ് ജനനി വായനക്കാരിലേക്ക് എത്തുന്നത്. എഴുത്തുകാരനും മനോ രോഗ വിദഗ്ദ്ധനും അസോസിയേറ്റ് പ്രൊഫസറും ആയ ഡോ മിര്‍സ ബാപ്പുവിന്റെ ജീവിതവും ചിന്തകളും ആഘോഷിക്കുന്നു, ഇവിടെ.

***
വീല്‍ ചെയറില്‍ നിന്നൊരു കുറിപ്പ് എഴുതുന്നത്‌ പ്രീത തോന്നക്കല്‍.

***
ക്യാനടയില്‍ നിന്നും കഥയെഴുതുന്നു സുരേഷ് നെല്ലിക്കോട്.
***
ശക്തരായ കുട്ടികളെ വാര്ത്തെടുക്കുന്നതോ അതോ പുരുഷന്മാരെയും, സ്ത്രീകളെയും അഴിച്ചു പണിയുന്നതോ അഭികാമ്യം എന്ന് എഴുത്തുകാരിയും മെഡിക്കല്‍ വിദ്യാര്ധിയും ആയ ഷിവോന്‍ സുദേഷ് ചോദിക്കുന്നു.

***
നസീം ബീഗം UAE യിലെ വൈറ്റ് മൌന്ടനെക്കുറിച്ചു ഒരു യാത്രാ വിവരണം എഴുതുന്നു.

***
ഡോ ഷാഫി കെ മുത്തലീഫ്, രാജഗോപാല്‍, ശ്രീകലാദേവി എന്നിവരുടെ കഥകള്‍.

***
മോളി ടെന്നീസിന്റെ കവിത, ഡൊമിനിക്കിന്റെ നിരീക്ഷണം തുടങ്ങി വിഭവങ്ങള്‍ ഏറെ.
***
ജനനിയുടെ പ്രസാധകരായ ബ്രിട്ടനിലെ ഏറ്റവും പ്രബലമായ മലയാളീ അസോസിയേഷന്‍ ഓഫ് ദ യൂ കെ പ്രളയ ദുരിതാശ്വാസമായി £40,000 സംഭാവനയായി സ്വീകരിച്ചു ശുദ്ധീകരിച്ച വെള്ളം കേരളത്തില്‍ ലഭ്യമാക്കുന്നതിന്റെ വിശദവിവരങ്ങള്‍ തുടങ്ങി സ്ത്രീ ശാക്തീകരണത്തെയും മറ്റു പ്രവര്‍ത്തന മേഖലകളെയും കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ ജനനിയിലുണ്ട്.
***
വായിക്കാന്‍ താല്പര്യമുള്ളവര്‍ MAUK ഭാരവാഹികളുമായി ബന്ധപ്പെടുക.

Our Sponsors