7. “വല്‍മീകം”.

 

” മാ നിഷാദ ………

പ്രതിഷ്ഠാത്വ മഹത്:

ശാശ്വതി സമാഹ:

യത് ക്രൗഞ്ച മിഥുനാ

ദേഹ മവതീം

കാമ മോഹിതം ……. ”

 

ഇത് ഇണക്കിളികളിലൊന്നിനെ അമ്പെയ്തു വീഴ്ത്തിയ വേടനെ  നോക്കി ആദികവി പാടിയത് ……….

 

” നീ   ഇരുപതാം ശതകത്തിലെ നിഷാദൻ

നിൻറെ തത്വ ശാസ്ത്രങ്ങളാൽ

ശരങ്ങളേറ്റിന്നും പിടയുന്നു-

മിഥുനങ്ങൾ ക്രൗഞ്ച മിഥുനങ്ങൾ

 

നിൻറെ തൃഷ്ണയ്ക്

അഹിംസാത്മകതയുടെ

വേരുകൾ തുന്നിചേർക്കാൻ

കവിയെവിടെ വാല്മീക മെവിടെ

 

കലിയുഗം കലിയുഗം

കലിബാധിച്ച നിൻറെ മസ്തിഷ്‌കം

കണികയായ് എയ്തു വീഴ്ത്തുന്നു

നീ  നിന്നേ തന്നേ ………

 

ഹേ  ……… നരാ ………

ഉണരൂ …….. ഉണരൂ ……….. ”

 

ഇത് ഇരുപതാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിൽ  കവി കാട്ടാളനോട് ചോദിയ്ക്കുന്നത് …….

മിത്തും,ആധുനികതയും എന്ന സങ്കേത മുപയോഗിച്ചു ശ്രീ. രാജന്‍ കിഴക്കനേല രചിച്ച നാടകമാണ് “വല്‍മീകം.”

പുരാണ കഥാപാത്രങ്ങളായ വാല്മീകി,ശ്രീരാമൻ,ലക്ഷ്മണൻ,ഭരതൻ,കാട്ടാളൻ തുടങ്ങിയവരെ  പ്രതീക കഥാപാത്രങ്ങളായി അവതരിപ്പിച്ചു ജീവിത ഗന്ധിയായ ഒരു പ്രമേയമാണ് വാല്മീകത്തിലൂടെ  നാടക കൃത്ത്‌ പറയാൻ ശ്രമിയ്ക്കുന്നത്.  വാല്മീകിയുടെ ആശ്രമത്തിൽ വളരുന്ന ലവകുശന്മാരും,സീത ദേവി യുടെ ചാരിത്ര്യ ശുദ്ധിയിൽ സംശയം തോന്നിയ ശ്രീരാമൻ സീതയെ ഗളച്ഛേദം ചെയ്യുവാൻ ശ്രമിയ്ക്കുമ്പോൾ ഭൂമിയിലേയ്ക്ക് അന്തർദ്ധാനം ചെയ്ത സീതയുടെ സമൃദ്ധമായ തലമുടി മാത്രം ശ്രീരാമ ദേവൻറെ കയ്യിൽ കിട്ടുന്നതും,ശ്രീരാമൻറെ ആജ്ഞയെ നിസഹനായി നിന്ന്  മാത്രം അനുസരിയ്ക്കുവാൻ വിധിയ്ക്കപ്പെട്ട ലക്ഷ്മണ കുമാരനും,മഹാരാജാവിൻറെ ആജ്ഞ നടപ്പാക്കുന്ന മനസാക്ഷി സൂക്ഷിപ്പുകാരനായ കാട്ടാളനും,മഹാരാജാവിൻറെ സ്തുതിപാഠകനായി ഭരണം നടത്തിയിരുന്ന ഭരതനും,ശ്രീരാമചന്ദ്രൻറെ ജനദ്രോഹ നടപടിയ്‌ക്കെതിരെ പ്രതിക്ഷേധിയ്ക്കുന്ന വാല്മീകി മഹർഷിയുമൊക്കെ  ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയിലെ ഭരണാധികാരികളെ ഓർമ്മിപ്പിയ്ക്കുന്നു. രാജാവിൻറെ ജനദ്രോഹ നടപടി യ്ക്കെതിരെ ശക്തമായി പ്രതികരിച്ചതിനാലും,സീത യേയും,മക്കളേയും സംരക്ഷിച്ചതിൻറെ പേരിലും വാൽമീകി മഹർഷിയെ കുറ്റവിചാരണ ചെയ്യുകയും,തൻറെ മനസാക്ഷി സൂക്ഷിപ്പുകാരനായ കാട്ടാളനോട് ഇനിയൊരിയ്ക്കലും കവി യുടെ നാവിൽ നിന്നും പ്രതിഷേധത്തിൻറെ സ്വരം ഉയരാതിരിയ്ക്കുവാൻ കവിയുടെ നാവ് ബന്ധിയ്ക്കുവാൻ ആജ്ഞാപിയ്ക്കുകയും ചെയ്യുന്നതോടെ  നാടാകത്തിന് തിരശീല വീഴുന്നു.

 

.ക്രൊയ്ഡണിലും,ഈസ്റ്റ്‌ ഹാമിലും നടന്ന നാടക മത്സരങ്ങളില്‍ വല്‍മീകം അവതരിപ്പിയ്കുകയുണ്ടായി.നല്ല നാടകം,നല്ല നടൻ  എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കുകയുണ്ടായി.ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ചിത്രകാരനും,എഴുത്തുകാരനും ഒക്കെ ആയിരുന്ന കാല യവനികയ്കുള്ളില്‍ മറഞ്ഞു പോയ ആര്‍ടിസ്റ്റ്.ശിവാനന്ദന്‍ കന്ന്വശ്രമത്ത് ഈ നാടകത്തിലൂടെ ആദ്യമായി “ദൃശ്യകല”യ്ക് വേണ്ടി

മനോഹര മായ രംഗപടം വരച്ചു ഈ നാടകത്തെ അനശ്വരമാക്കി…ആ കര്‍ട്ടന്‍ വരയ്കുന്നതിനിടയിലുണ്ടായ രസകരമായ സംഭവങ്ങള്‍ ഓര്‍മ്മയിലൂടെ കടന്നു പോകുന്നു……നാടകത്തിന്‍റെ അണിയറ ശില്പികളെ പരിചയപ്പെടുത്താം.

 

അരങ്ങ്:

വാല്മീകി………..ശശി.എസ്.കുളമട.

ശ്രീരാമന്‍ …………നവാസ് റാവുത്തര്‍.

ലക്ഷ്മണന്‍……….നിഹാസു റാവുത്തര്‍.

ഭരതന്‍……….ഫ്രെഡിന്‍ സേവ്യര്‍, വക്കം.ബി.ജി.

കാട്ടാളന്‍………….ബാബു.

 

അണിയറ:

രചന………… രാജന്‍ കിഴക്കനേല.

സംവിധാനം………ബാബു.

ചമയം……………വില്ലന്‍ ഗോപി,വെട്ടൂര്‍.ജി.കൃഷ്ണന്‍ കുട്ടി .

രംഗശില്പം ……..ആര്‍ടിസ്റ്റ്.ശിവാനന്ദന്‍ കന്ന്വശ്രമത്.

സംഗീത നിയന്ത്രണം……… ജോയി.

ശബ്ദം……………………….ഒയാസിസ്‌.

വെളിച്ച വിതാനം………..ശ്രീ വത്സലന്‍.

രംഗസജ്ജീകരണം…………….ഫെബി.

 

Our Sponsors