2. “ജരായു “.

പുരപ്പുറത്തൊരു രാത്രി എന്ന നാടകത്തിന് ശേഷം മലയാളി അസ്സോസിയേഷൻ ഓഫ് ദി യു . കെ . അവതരിപ്പിച്ച നാടകമാണ് ജരായു .

മാഷ് , ഹേമചന്ദ്രൻ , പോലീസ് ഉദ്യോഗസ്ഥൻ എന്നീ മൂന്ന് കഥാപാത്രങ്ങൾ മാത്രമാണ് ഈ നാടകത്തിലുണ്ടായിരുന്നത് . രാഷ്ട്രത്തിന്റെ നന്മ മാത്രം ആശിച്ചിരുന്ന ഒരു മാഷിന് രാഷ്ട്രീയ മേലാളന്മാരുടെ കൊള്ളരുതായ്മയ്ക്ക് കൂട്ട് നിൽക്കാത്തത്കൊണ്ട് ജീവിതം തന്നെ ഹോമിക്കേണ്ടിവന്ന തിന്റെ കഥപറയുന്ന നാടകം .

സത്യസന്ധതയിലൂടെ മാത്രം രാഷ്ട്രസേവനം നടത്തുന്ന മാഷിന് രാഷ്ട്രീയക്കാരുടെ വ്യക്തിതാല്പര്യത്തിനെതിരെ നിലയുറപ്പിച്ചതിന്റെ പേരിൽ നാട്ടിൽ നിന്നും ഒളിച്ചോടി കാട്ടിലേക്ക് പാലായനം ചെയ്യേണ്ടിവന്നു . അവിടെ അദ്ദേഹത്തിന് കൂട്ടാളിയായി ഹേമചന്ദ്രൻ എന്ന ചുറുച്ചുറുക്കുള്ള ചെറുപ്പക്കാര നും . തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ എന്തിനും തയ്യാറായി നിൽക്കുന്ന ചെറുപ്പക്കാരനായ ഹേമചന്ദ്രൻ മാഷിനെ അന്വേഷിച്ചിറങ്ങിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ ബന്ദിയാക്കി മാഷിന്റെ അടുത്ത് എത്തിക്കുന്നതോടെ കഥയ്ക്ക് പിരിമുറുക്കം ഏറുന്നു . ഒടുവിൽ മാഷിന്റെ പാതയാണ് ശരിയെന്ന് ആ ഉദ്യോഗസ്ഥനും മനസിലാക്കുന്നു ……..

 

അരങ്ങിൽ :

ബാബു , ശ്രീവത്സലൻ , ശശി . എസ് . കുളമട .

 

അണിയറയിൽ :

രചന : റൂബൻ മാത്യു

സംവിധാനം : ബാബു

അവതരണം : മലയാളി അസോസിയേഷൻ ഓഫ് ദി യു . കെ .

ചമയം : വെട്ടൂർ . ജീ . കൃഷ്ണൻ കുട്ടി .

ദീപവിതാനം : ജോൺസൺ , ഫെബി , നാസ്സർ .

സഹായികൾ : ജയപാൽ , അസ്‌ലം .

 

Our Sponsors