17. “ കുഞ്ചന്‍ നമ്പ്യാര്‍”.

 

2008  മെയ് 3 നു വേദിയില്‍ അവതരിപ്പിച്ച കുഞ്ചന്‍ നമ്പ്യാര്‍ “ദൃശ്യകല”അവതരിപ്പിച്ച നാടകങ്ങളില്‍ വച്ച് ഏറെ ബുദ്ധിമുട്ടനുഭവിച്ച നാടകമായിരുന്നു.

ഹാസ്യ സാമ്രാട്ട് ” കുഞ്ചൻ നമ്പ്യാ ” രുടെ ജീവിത കഥ പറയുന്ന നാടകം ” ദൃശ്യകല ” എന്ന നാടക സമിതിയ്ക്ക് ഒരു വെല്ലു വിളിയായിരുന്നു. അഭിനേതാക്കളുടെ ഒരു നീണ്ട നിര തന്നെ ഈ നാടകത്തിലുണ്ടായിരുന്നു.

ചക്യാര്‍കൂത്തിനു വേണ്ടി മിഴാവ് കൊട്ടി കൊണ്ടിരുന്ന നമ്പ്യാര്‍ ഉറങ്ങിപ്പോയപ്പോള്‍ ആരെയും പരിഹസിയ്കാന്‍ അനുവാദമുള്ള ചാക്യാര്‍ നമ്പ്യാരെ കണക്കറ്റ് പരിഹസിച്ചു. ഇതിൽ ദു:ഖിതനായി വേദി വിട്ട നമ്പ്യാര്‍ അമ്പലത്തിന്‍റെ അടുത്തുള്ള കളിത്തട്ടില്‍ തുള്ളല്‍ കോലം കെട്ടി  ആടുകയും ചാക്യാർ കൂത്ത് കാണാൻ വന്നവർ പുതിയൊരു കലാ സൃഷ്ടി നടക്കുന്നത്  കണ്ട്  അങ്ങോട്ടേയ്ക്  പോയപ്പോൾ ചാക്യാർക്കു   അത് ചെകിട്ടത്തേറ്റ ഒരടിയായിരുന്നു.

ശീതങ്കന്‍,പറയൻ ,ഓട്ടന്‍ എന്നീ തുള്ളല്‍ കലകള്‍ നമ്പ്യാരുടെ സൃഷ്ടിയാണ്.ചെമ്പക ശ്ശേരി രാജാവിന്‍റെ ആശ്രിതനായി കഴിയുകയായിരുന്നു നമ്പ്യാര്‍.ആയിടയ്ക് തിരുവിതാംകൂര്‍   മഹാരാജാവ്   മാര്‍ത്താണ്ഡ വര്‍മ്മ ചെമ്പകശ്ശേരി ആക്രമിച്ചു കീഴടക്കുകയും നമ്പ്യാരെ രാജാവ് തിരുവിതാം കൂറിലേയ്ക്ക് കൊണ്ട് പോവുകയും ചെയ്തു. രാജസദസ്സില്‍ ഉണ്ണായി വാര്യര്‍ക്ക് നമ്പ്യാ രോട് അസൂ യ ആയിരുന്നെന്നും കഥ.

അമ്പലപ്പുഴവച്ചു   ചാക്യാരുടെ മകൾ നമ്പ്യാരെ സ്നേഹികുകയും ഒടുവില്‍ അവളെ വൃദ്ധനായ കൈപ്പിഴ തിരുമേനിയ്ക്ക് വിവാഹം കഴിച്ചു കൊടുക്കുകയുചെയ്യുന്നു. ഇതിനിടയില്‍ ദിവസങ്ങളും,മാസങ്ങളും,വര്‍ഷങ്ങളും കൊഴിഞ്ഞു പോയ്കൊണ്ടിരുന്നു…. ഒട്ടനവധി തുള്ളൽ കൃതികൾ കുഞ്ചൻ നമ്പ്യാർ രചിച്ചു.

ജീവിതത്തിന്‍റെ അവസാന നാളില്‍ നമ്പ്യാര്‍   തിരുവിതാം കൂറിൽ നിന്നും   അമ്പലപ്പുഴ തിരിച്ചെത്തുകയും തന്‍റെ പ്രണയിനിയായിരുന്ന  രാജലക്ഷ്മി തന്നെ  കാണാ നെത്തുകയും ചെയ്യുന്നു. രാജലക്ഷ്മി യുടെ പിറന്നാള്‍ ദിനത്തില്‍ നമ്പ്യാര്‍ ക്കായി കൊണ്ട് വന്ന പായസവും,ഏറെ ഇഷ്ട്ടപെട്ട നാരങ്ങ കറിയും കൊടുക്കുന്നു പിന്നെ കുടിയ്കാനായി വെള്ളവും കൊണ്ട് വന്നു, എന്നാൽ പേപ്പട്ടി കടിയേറ്റ താൻ പഥ്യം എടുക്കുകയാണെന്ന ചിന്ത വർഷങ്ങളായി  കാണാതിരുന്ന രാജലക്ഷ്മിയെ കണ്ടപ്പോൾ നമ്പ്യാർ മറന്നു പോയി. കുടിയ്ക്കുവാൻ കൊണ്ട് വന്ന ജലത്തിൽ  തൻറെ  നിഴല്‍ കണ്ടതും പേയിളകി നമ്പ്യാര്‍ മരിയ്കുന്നതോടെ  നാടകം അവസാനിയ്ക്കുന്നു.

കുഞ്ചൻ നമ്പ്യാരായി ശശി.എസ്.കുളമടയും ചിരു കണ്ടന്‍,മാര്‍ത്താണ്ഡ വര്‍മ്മ എന്നിവരുടെ റോള്‍ ബാബു വും,കൈപ്പിഴ നമ്പൂതിരി യായി വെട്ടൂർ  .ജി.കൃഷ്ണന്‍ കുട്ടിയും,ചക്യാരായി വില്ലന്‍ ഗോപി യും ദേവനാരായണ നായി കീര്‍ത്തി സോമരാജനും രാമയ്യന്‍ ദളവ യായി ഹാരിസും മാധവി തങ്കച്ചി യായി മഞ്ജു മന്ദിരത്തിലും രാജാ ലക്ഷ്മിയായി  ധന്യാ അശോക് കുമാറും,ശ്രീ ലതാ അശോക് കുമാറും വേഷമിട്ടു.

 

എസ്.ജെ.ഹാരീസ്, വിജയകുമാർ  ചേന്നൻ കോഡ് , കീർത്തി  സോമരാജന്‍ എന്നിവർ  “ദൃശ്യകല”യില്‍ ആദ്യമായി എത്തുന്നതും ഈ നാടകത്തിലൂടെ യാണ്.

ഈസ്റ്റ് ഹാമിലും,സൗത്താളിലും  മാത്രമേ ഈ നാടകം അവതരിപ്പിയ്ക്കുവാൻ സാധിച്ചുള്ളൂ.

 

.അണിയറ പ്രവര്‍ത്തകരെ പരിചയപ്പെടുത്താം ……..

 

അരങ്ങ്:

കുഞ്ചന്‍ നമ്പ്യാര്‍…………. ………………………ശശി.എസ്.കുളമട.

ചിരുകണ്ടന്‍,മാര്‍ത്താണ്ഡ  വര്‍മ്മ ………… ……..ബാബു.

കൈപ്പിഴ നമ്പൂതിരി …………. …………………….വെട്ടൂര്‍.ജി.കൃഷ്ണന്‍ കുട്ടി.

ചാക്യാര്‍ ……………………………………………..വില്ലന്‍ ഗോപി.

അയ്യപ്പന്‍ മാര്‍ത്താണ്ഡ  പിള്ള ……………………. രവി പിള്ള.

ഉണ്ണായി വാര്യര്‍…………………………………….. കെ.ജി.നായര്‍.

പണ്ടാല ……………………………. ………………….വിജയ്‌ ചേ ന്നംകോട്.

രാമയ്യന്‍ ദളവ …………………….. …………………….എസ്.ജെ.ഹാരിസ്.

കുഞ്ഞൂട്ടി പിള്ള ……………………. ………………..എ.എന്‍.ജോയി.

ദേവനാരായണന്‍ ……………………. …………………..കീര്‍ത്തി സോമരാജന്‍.

വിദൂഷകന്‍,നള ദമയന്തി വര്‍മ്മ ………………………. മുരളി പിള്ള.

മാധവി തങ്കച്ചി ………………………………….. മഞ്ജു മന്ദിരത്തില്‍.

തേവി …………………………………….. ………ഉഷാകുമാരി.

രാജലക്ഷ്മി …………………………………………… ധന്യാ,ശ്രീലതാ അശോക്‌ കുമാര്‍.

തോഴി………………………………….. ……………രാധാ ഗോപിനാഥ്.

ഭഗവതി അമ്മാള്‍ ………………………………… സുലോചനാ ശ്രീധരന്‍.

ഭടന്‍…………………………………. ……….ജയപാല്‍,അജിത്‌.

കൊച്ചുകുട്ടന്‍ ……………………… ……………വക്കം.ജി.സുരേഷ് കുമാര്‍.

ശീതങ്കന്‍ തുള്ളല്‍ ……………………………..രോഹണി രവി.

പറയന്‍ തുള്ളല്‍ ……………………………… ശ്രുതി രവി.

ഓട്ടന്‍ തുള്ളല്‍ ………………………. ……….ശില്പാ പിള്ള.

 

അണിയറ:

രചന:……………………………………..രാജന്‍ കിഴക്കനേല.

സംവിധാനം ………. ………………..ശശി.എസ്.കുളമട.

ചമയം……………………….ഷീബാ മനോജ്‌,ജീജാ ശ്രീലാല്‍,വില്ലന്‍ ഗോപി.

സംഗീതം …………………….. എം.കെ.അര്‍ജ്ജുനന്‍.

സംഗീത നിയന്ത്രണം………… ജോയ്

വെളിച്ച വിതാനം……………… സുഭാഷ്.

പാടിയത് ………………………. പട്ടണക്കാട് പുരുഷോത്തമന്‍.

രംഗ പടം………………………. ആര്‍ടിസ്റ്റ്.സുജാതന്‍.

രംഗസജ്ജീകരണം ……………… സുധീര്‍,ശ്രീ വത്സലന്‍.

ശബ്ദം ………………………………ഒയാസിസ്‌.

സഹായികള്‍……………………….ബൈജു,ജയപാല്‍.

തുള്ളല്‍ കിരീടം,വേഷങ്ങള്‍ ……………..ആര്‍ടിസ്റ്റ്.എ.ജി.കുളമട.”

 

Our Sponsors