16. “വരി ഗന്ധര്‍വ്വ ഗായക”.

 

“പന്ത്രണ്ടുമക്കളെ പെറ്റൊരമ്മ” നാടകം അവതരിപ്പിച്ചു ഏകദേശം മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് “ദൃശ്യകല”അടുത്ത നാടകം അവതരിപ്പിയ്കുന്നത്.കുഞ്ചന്‍ നമ്പ്യാര്‍,മഹാകവി.കുമാരനാശാന്‍,ശ്രീ ബുദ്ധന്‍,ചാണക്യന്‍ എന്നീ ചരിത്രപുരുഷന്മാരുടെ ജീവിത കഥ നാടകമാക്കിയിട്ടുള്ള ശ്രീ.രാജന്‍ കിഴക്കനേല യുടെ തൂലികയില്‍ നിന്നും  പിറവിയെടുത്ത  മറ്റൊരു ഉ ജ്ജ്വല കലാ സൃഷ്ടിയാണ് “വരികഗന്ധര്‍വഗായക”.

അകാലത്തില്‍ പൊലിഞ്ഞു പോയ രണ്ടു  കവികളായിരുന്നല്ലോ  ചങ്ങമ്പുഴ കൃഷ്ണപിള്ള യും,ഇടപ്പള്ളി രാഘവന്‍പിള്ള യും.

 

“ഒറ്റ ഞെട്ടിൽ   വിടർന്നൂ –

സൗരഭം മുറ്റിടും  രണ്ടു പൂക്കൾ ……… ”

 

എന്നാണല്ലോ ഇടപ്പള്ളിയേയും,ചങ്ങമ്പുഴ യേയും വിശേഷിപ്പിച്ചിരുന്നത് ………..

 

.ചങ്ങമ്പുഴ യ്ക് “രമണന്‍”എന്ന നാടകീയ വിലാപകാവ്യം രചിയ്കാന്‍ പ്രചോദനമായത് പ്രിയ സുഹൃത്ത് ഇടപ്പള്ളി രാഘവന്‍പിള്ള യുടെ അകാല മൃത്യു ആയിരുന്നല്ലോ. ചെറുപ്പകാലത്ത് തന്നെ കവിതാ രചനയിൽ  അമിതമായ താല്പര്യം കാണിച്ചിട്ടുള്ളവരാണ്   ഇടപ്പള്ളിയും,ചങ്ങമ്പുഴയും.  ആയിടയ്ക്ക്  ഇവരെപ്പോലുള്ള കൊച്ചു കൊച്ചു കവികളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായി കോശേരി മഠത്തിൽ കരുണാകര മേനോൻറെ നേതൃത്വത്തിൽ കവിതാ സമ്മേളനങ്ങൾ സംഘടിപ്പിയ്ക്കുക പതിവായിരുന്നു. അത് ഈ രണ്ടു കവികൾക്കും അവരുടെ കവിതാ വാസനയെ വികസിപ്പിച്ചെടുക്കുവാൻ കൂടുതൽ സഹായകരമായി.

വളരെ കുഞ്ഞുന്നാളിലേ അമ്മയെ നഷ്ടപെട്ട ഹതഭാഗ്യനായിരുന്നു ഇടപ്പള്ളി രാഘവൻ പിള്ള. ‘അമ്മ യുടെ മരണത്തെ തുടർന്ന് പിതാവ് മറ്റൊരു സ്ത്രീ യെ വിവാഹം കഴിയ്ക്കുകയും രണ്ടാനമ്മയുടെ കീഴിൽ ജീവിതം അസഹ്യമായതിനെത്തുടർന്ന്  വളരെ ചെറുപ്പത്തിൽ തന്നെ വീട് വിട്ട് ഇറങ്ങേണ്ടി വന്ന ഹതഭാഗ്യനാണ് ഇടപ്പള്ളി.

നാടകത്തിൻറെ ഇതിവൃത്തത്തിലേയ്ക്ക്   വരാം.ആയിടയ്ക്ക്  ഇടപ്പള്ളി എന്ത് ചെയ്താലും പരാജയമായിരുന്നു ഫലം.പല പ്രാവശ്യം ആത്മത്യയ്ക്ക് പോലും ആ യുവ കവി ശ്രമിച്ചിട്ടുണ്ട്.ഇതിനിടയിൽ  ആ കരയിലെ ഒരു ധനാഢ്യനായ പേഷ്‌ക്കാരുടെ   കണക്കപ്പിള്ള യായും,മകളുടെ റ്റ്യൂൻ മാസ്റ്ററായും  കവി എത്തുകയും,  പേഷ്കാരുടെ മകളുമായി പ്രണയത്തിലാവുകയും  ചെയ്യുന്നു.  മകൾ ഒരു അധഃസ്ഥിതനുമായി പ്രണയത്തിലാണെന്ന വാർത്ത പേഷ്കാർക്കോ,മറ്റുള്ളവർക്കോ ചിന്തിയ്ക്കുവാൻ പോലും സാധിയ്ക്കില്ലായിരുന്നു. കവിയെ ഈ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിയ്ക്കുവാൻ പേഷ്കാരമ്മ നടത്തിയ ശ്രമങ്ങളും വിഫലമാകുന്നതോടെ പല പ്രശ്നങ്ങളും ഉടലെടുക്കുന്നു.

മകൾ വീട്ടിലെ കണക്കപ്പിള്ളയുമായി പ്രണയത്തിലാണെന്നറിഞ്ഞ പേഷ്കാർ പൊട്ടിത്തെറിയ്ക്കുകയും,മകൾക്കു കവിയുടെ കവിതകൾ കൈമാറുവാൻ കൂട്ട് നിന്ന  തൊഴിയുടെ ശിരസ് ഛേദിയ്ക്കുവാൻ വാളോങ്ങുമ്പോൾ ചന്ദ്രമതി പേഷ്കാരുടെ മുഖത്തു നോക്കി ” തൊട്ടു പോകരുതെന്ന് ………. ആജ്ഞാപിയ്ക്കുകയും,വിവാഹം കഴിയ്ക്കുമെങ്കിൽ അത് കവി മാഷിനെ മാത്രമായിരിയ്ക്കും എന്ന് ദൃഡപ്രതിഞ്ജ ചെയ്യുന്നതോടെ, പേഷ്കാരുടെ വലതു കരം തളർന്ന് അവശനായി നിലം പതിയ്ക്കുന്നു. ഈ കാഴ്ച കാണാനാവാതെ പൊട്ടിക്കരഞ്ഞ കൊണ്ട് നിൽക്കുന്ന ചന്ദ്രമതി.

പേഷ്കാരുടെ ഈ ഗതിയ്ക്കു കാരണക്കാരനായ കവി യെ ബന്ദിയാക്കി മർദിച്ചവശനാക്കുന്നു ചന്ദ്രമതിയുടെ അമ്മാവനായ മേനോൻ. മേനോൻറെ ശക്തമായ പ്രേരണമൂലം  “ഞാൻ സ്നേഹിച്ചത് മാഷിനെ അല്ല,മാഷിൻറെ കവിതകളെയാണ് ……….. ”   എന്ന് ചന്ദ്രമതി യ്ക്ക്  കവി മാഷിനെ തള്ളിപ്പറയേണ്ടി വന്നു. ചന്ദ്രമതി യുടെ ഈ വാക്കുകളെ കവിയെ ആകെ തളർത്തുകയും,അദ്ദേഹം ഇടപ്പള്ളി വിടുകയും. കൊല്ലത്ത്  വക്കീലിൻറെ വീട്ടിൽ ഗുമസ്ത പണി സ്വീകരിച്ചു ജീവിതം തള്ളി നീക്കികൊണ്ടിരുന്നു.

ഇതിനിടയിൽ ചന്ദ്രമതി ഒരു ധനാഢ്യനെ വിവാഹം കഴിയ്ക്കുകയും,അതെ സമയം തന്നെ  ഇടപ്പള്ളി തൂങ്ങിമരിയ്ക്കുകയും ചെയ്യുകയും  ചുരുങ്ങിയ കാലം കൊണ്ട്  പിരിയാനാകാത്ത വിധം സുഹൃത്തുക്കളായി ഇണങ്ങിയും,പിണങ്ങിയും കഴിഞ്ഞിരുന്ന  ചങ്ങമ്പുഴ തൂങ്ങിയാടുന്ന കവിയുടെ മുന്നിൽ വണങ്ങി നിൽക്കുന്നതോടെ നാടകത്തിന്  യവനിക വീഴുന്നു.

 

കൂടുതൽ വായിക്കപ്പെട്ട ചങ്ങമ്പുഴ കവിതയും, കൂടുതൽ വായിക്കപ്പെടാത്ത ഇടപ്പള്ളി കവിതയും …….

 

തൻറെ ഇരുപത്തിയേഴാമത്തെ വയസ്സിൽ കവി ഇടപ്പള്ളി രാഘവൻ പിള്ള ആത്മഹത്യ ചെയ്യുമ്പോൾ( അടിച്ചു കൊന്ന് കെട്ടി തൂക്കി എന്ന വാദവും നിലനിൽക്കുന്നുണ്ട് ) ഈ ഹ്രസ്വകാല ജീവിതത്തിനിടയിൽ തുഷാരഹാരം,ഹൃദയസ്മിതം,മണിനാദം തുടങ്ങി അമ്പതിൽപ്പരം കവിതകൾ അദ്ദേഹം കൈരളിയ്ക്ക് നൽകി. രാജൻ കിഴക്കനേല എന്ന നാടകകൃത്തിൻറെ ശിരസ്സിൽ ഒരു പൊൻതൂവൽ കൂടി ചാർത്തപ്പെട്ടു ഈ നാടകത്തിൻറെ രചനയിലൂടെ. അത്രയ്ക്ക് സസൂക്ഷ്മമായിരുന്നു.ഇതിലെ ഓരോ പാത്ര സൃഷ്ടിയും.ഒപ്പം ചങ്ങമ്പുഴയുടേയും,ഇടപ്പള്ളി യുടേയും  തെരഞ്ഞെടുത്ത കവിത കളും. വൈപ്പിൻ സുരേന്ദ്രൻ എന്ന സംഗീതപ്രതിഭയുടെ സംഗീതവും,രവി ശങ്കർ,ശ്യാമ എന്നിവരുടെ ആലാപന സൗകുമാര്യവും നാടകത്തിൻറെ ഭംഗികൂട്ടി. അതുപോലെ ആർട്ടിസ്റ്റ്. ഏ.ജി. കുളമട യുടെ രംഗശില്പവും മനോഹരമായിരുന്നു.

പേഷ്കാരായി ബാബു ഉഗ്ര അഭിനയമാണ് കാഴ്ചവച്ചത്.മറ്റ് കഥാപാത്രങ്ങളായി വേഷമിട്ടവരെല്ലാം മികച്ച അഭിനയമാണ് കാഴ്ചവച്ചത്. ” ഈ നാടകത്തിലൂടെ ശ്രീമതിമാരായ ജീജ ശ്രീലാൽ,ഷീബാ സതീപ്,ധന്യ അശോക് കുമാർ, രവി പിള്ള,മുരളിപിള്ള,എന്നിവർ  ” ദൃശ്യകല ” യിലെ നാടകത്തിൽ അരങ്ങേറ്റം കുറിച്ചു. ഈസ്റ്റ് ഹാം,ക്രൊയ്ഡോൺ, കെൻറ്,മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നിറഞ്ഞ സദസ്സിൻറെ മുന്നിലവതരിപ്പിച്ചു.

” വരിക ഗന്ധർവ്വ ഗായക ” എന്ന നാടകത്തിൻറെ അരങ്ങിലും,അണിയറയിലിലും പ്രവർത്തിച്ചവർ ………..

 

അരങ്ങ്:

പേഷ്കാര്‍……………………………………………ബാബു.

ഇടപ്പള്ളി രാഘവന്‍ പിള്ള……………………..ശശി.എസ്.കുളമട.

ചങ്ങമ്പുഴ കൃഷ്ണ പിള്ള ………………………സുധീര്‍ വാസുദേവന്‍‌.

കണ്ണപ്പന്‍ നായര്‍……………………………………വില്ലന്‍ ഗോപി.

മാധവമേനോന്‍ …………………………………… ശ്രീവത്സലന്‍.

അമ്മിണി മാഷ്……………………………………..മുരളി പിള്ള.

കരുണാകരമേനോന്‍………………………………. രവി പിള്ള.

പിഷാരടി……………………………………………..വക്കം.ജി.സുരേഷ്കുമാര്‍.

മൂസത്,വക്കീല്‍,രാമന്‍ നായര്‍ ………………….ഫ്രെഡിന്‍ സേവ്യര്‍.

കൊച്ചുരാമന്‍……………………………………….. ജയപാല്‍.

അമ്മ……………………………………………………സുലോചനാ ശ്രീധരന്‍.

സേതുലക്ഷ്മി………………………………………… രാധാ ഗോപിനാഥ്.

ചന്ദ്രമതി………………………………………………. ജീജാ ശ്രീലാല്‍ .

സൗമിനി ……………………………………………….ഷീബാ സതീപ്.

 

അണിയറ:

രചന…………………………….. രാജന്‍ കിഴക്കനേല.

സംവിധാനം …………………… ശശി.എസ്.കുളമട .

ചമയം,വസ്ത്രാലങ്കാരം………………………….അനിതാ ദിനേശ്,സുനിതാസുരേഷ്,ഷീബാ മനോജ്‌,വക്കം.ബി.ജി.

സംഗീതം ……………………………………………. വൈപ്പിന്‍ സുരേന്ദ്രന്‍.

സംഗീത നിയന്ത്രണം ……………………………….. സുരാ ഭാസ്കരന്‍.

പാടിയവര്‍…………………………………………… രവിശങ്കര്‍,ശ്യാമ.

രംഗപടം …………………………………………….. ആര്‍ട്ടിസ്റ്റ്.എ.ജി.കുളമട.

രംഗസജ്ജീകരണം ………………………………….. ശശിരാജന്‍,മുകുന്ദന്‍,വക്കം കുഞ്ഞന്‍.

ശബ്ദം ………………………………………………….. ഒയാസിസ്‌.

റെക്കോര്‍ഡിംഗ് …………………………………….. അസ്‌ലം.

വെളിച്ചവിതാനം ………………………………….. സുഭാഷ്‌,ശ്രീവത്സലന്‍.

പരസ്യകല …………………………………………… ശശി.എസ്.കുളമട.

നൃത്ത സംവിധാനം ………………………………… ചിത്രാലക്ഷ്മി.

നൃത്തം …………………………………………………. ധന്യാ അശോക് കുമാര്‍.”

 

Our Sponsors