15. “പന്ത്രണ്ടു മക്കളെപെറ്റൊരമ്മ”.

 

“പുതുപ്പണം കോട്ട” എന്ന രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തിന്‍റെ  വിജയവും,അത് നല്‍കിയ ആത്മ വിശ്വാസവും

വീണ്ടും വലിയ നാടകങ്ങള്‍  അവതരിപ്പിയ്ക്കുവാൻ “ദൃശ്യകല”യ്ക് പ്രചോദനമായി.”പുരപ്പുറത്തൊരുരാത്രി”,”വല്‍മീകം” എന്നീ നാടകങ്ങള്‍ രചിച്ച മലയാള നാടക വേദിയിലെ പ്രശസ്തനും,പ്രതിഭാധനനയുമായ  നാടക കൃത്ത് ശ്രീ.രാജന്‍കിഴക്കനേല രചന യും,സംവിധാനവും നിര്‍വ്വഹിച്ച സൂപ്പര്‍ഹിറ്റ്‌ നാടകമായ “പന്ത്രണ്ടു മക്കളെപെറ്റൊരമ്മ””ദൃശ്യകല” അവതരിപ്പിയ്ക്കുവാൻ  തീരുമാനിച്ചു.

പുരാണേതിഹാസങ്ങളിലൂടെയും,ചരിത്ര സംഭവങ്ങളുടെ താളുകളിലൂടെ യും സഞ്ചരിച്ചു ജീവിത ഗന്ധികളായ നിരവധി നാടകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം  ” പന്ത്രണ്ട് മക്കളെ പെറ്റൊരമ്മ ” യിലൂടെ  പറയിപെറ്റ പന്തിരു കുലത്തിന്‍റെ കഥയാണ് പറയുന്നത്.മിത്തും ആധുനികതയും എന്ന  സങ്കേതം ഈ നാടകത്തിലും അദ്ദേഹം പരീക്ഷിച്ചിട്ടുണ്ട്,അത് വിജയിയ്കുകയും ചെയ്തിട്ടുണ്ട് എന്ന കാര്യത്തില്‍ എതിരഭിപ്രായമില്ല.

 

……………………….”രാമം ദശരഥം വിദ്ധി…………………………..

………………………..മാം വിദ്ധി ജനകാത്മജം………………………

………………………..അയോധ്യാമാടവിം വിദ്ധി…………………..

……………………….. ഗച് ഛതാത യഥാ സുഖം……………………

 

എന്ന രാമായണത്തിലെ ഏറ്റവും പ്രശസ്ത മായ ശ്ലോകം അറിയാത്ത വിക്രമാദിത്യ രാജസദസിലെ മഹാപണ്ഡിതനായ “വരരുചി”എന്ന ബ്രാഹ്മണനെ   മറ്റു പണ്ഡിതന്‍ മാര്‍ പരിഹസിയ്കുകയും ശ്ലോകം ഏതെന്നു കണ്ടു പിടിച്ചിട്ടു സഭയില്‍ എത്തിയാല്‍ മതിയെന്നും പറഞ്ഞു മഹാരാജാവ്  വരരുചി യെ  സഭയില്‍ നിന്നും പുറത്താക്ക പ്പെടുകയും,ശ്ലോകം  ഏതെന്ന് കണ്ടുപിടിയ്ക്കുന്നതിനുള്ള അലച്ചിലിനിടയില്‍ ഒരു മരത്തണലില്‍ വിശ്രമിയ്കുകയും ചെയ്യുന്നു.

 

“രാമം ദശരഥം വിദ്ധി,മാം വിദ്ധി ജനകാത്മജം,അയോധ്യാമാടവിം വിദ്ധി,ഗച് ഛതാത യഥാ സുഖം.”

 

എന്ന രാമായണത്തിലെ പ്രശസ്തമായ ശ്ലോകം അറിയാത്ത വരരുചിയ്കു ഒരു പറച്ചിയില്‍ പന്ത്രണ്ടു മക്കള്‍ ജനിയ്കുമെന്നുള്ള കിളികളുടെ പ്രവചനം വരരുചി എന്ന ബ്രാഹ്മണപണ്ഡിതനെ കുഴപ്പിയ്കുന്നു.

കിളികളുടെ  പ്രവചനം  ഫലിയ്കുകയും  ആ പറച്ചിയിൽ വരരുചിയ്ക്കു 12 മക്കൾ ജനിയ്ക്കുകയും ചെയ്യുന്നു. ഓരോ പ്രസവ സമയത്തും  കുട്ടികളെ നോക്കി  വളർത്താൻ ആ മാതാവിനെ അനുവദിയ്ക്കാതെ അതാത് സ്ഥാനങ്ങളിൽ ഉപേക്ഷിയ്ക്കുവാൻ വരരുചി ആവശ്യപ്പെടുന്നു

പ്രസവാനന്തരം ഉപേക്ഷിക്കപെട്ട കുഞ്ഞുങ്ങളെവിവിധ ജാതിയില്‍ പെട്ടവര്‍ എടുത്തുവളർത്തുകയും വളര്‍ത്തുകയും ചെയ്യുന്നു. പന്ത്രണ്ടാമത്തെ കുഞ്ഞു ജനിച്ചപ്പോൾ അതിനെയെങ്ങിലും വളർത്തുവാൻ അനുവദിയ്ക്കണമെന്നപേക്ഷിയ്ക്കുന്ന  ആദിമാതാവിനെ തൻറെ ആജ്ഞ അനുസരിക്കാത്തതിൻറെ പേരിൽ  നിൻറെ മരണം നീ പ്രസവിച്ച ഏതെങ്കിലും ഒരു കുഞ്ഞിൻറെ കൈകൊണ്ടു തന്നെ യായിരിക്കും എന്ന് ശപിച്ചുകൊണ്ട് വരരുചി മരണത്തിന് കീഴടങ്ങുന്നു.

.കാരയ്ക്കല്‍ സ്വരൂപം ഭരിച്ചിരുന്ന ശക്തിഭദ്രന്‍ എന്ന ഭരണാധികാരി വരരുചി യുടെ ഏകമകളായ കാരയ്കലമ്മയെ വളര്‍ത്തു പുത്രി യാക്കുയും കാരയ്കലമ്മയ്ക് അവകാശപെട്ട സ്വരൂപത്തിന്‍റെ ഭരണാധികാരം കൈവശ പ്പെടുത്തി വയ്കുകയും, രാജ  കുടുംബാംഗങ്ങൾ  നീരാട്ടിനെത്തുന്ന  പറച്ചിയായ ആദിമാതാവ് നെ ശക്തി ഭദ്രൻ തിരുമേനിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ  ബൈറാൻഖാൻ തല്ലിയോടിയ്ക്കുവാൻ ശ്രമിയ്ക്കുമ്പോൾ  നാറാണത്ത് ഭ്രാന്തൻ അവിടെ എത്തുകയും   ആദിമാതാവിനെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.

കാരയ്‌ക്കൽ  സ്വരൂപത്തിലെ ഭരണാധികാരി യായ കാരയ്ക്കലമ്മയെ   മറ്റൊരു രാജാവിനു   വിൽക്കുവാൻ ശക്തിഭദ്രനും  കൂട്ടരും എടുക്കുന്ന തീരുമാനങ്ങൾ  യാദൃശ്ചികമായി ആദിമാതാവും,നാറാണത്തു ഭ്രാന്തനും കേൾക്കുന്നതോടെ  കാരയ്ക്കലമ്മയെ  രക്ഷപ്പെടുത്തുകയും ചെയ്യുന്നു.  ഇതിനിടയിൽ  തൻറെ  6  മക്കളെ പല പല ഘട്ടങ്ങളിലായി  ആ ‘അമ്മ തിരിച്ചറിയുകയും   എല്ലാവരും ഒറ്റകെട്ടായി നിന്ന് കൊണ്ട് ശക്തി ഭദ്രനെ അധികാരത്തിൽ നിന്ന് നിഷ്കാസനം ചെയ്തു കാരയ്ക്ക സ്വരൂപത്തിൻറെ അധികാരം പിടിച്ചടക്കുന്നു.

സ്ഥാന ഭ്രഷ്ടനാക്കപെട്ട ശക്തി ഭദ്രനെയും,ഭാര്യയെയും കാരഗൃഹത്തിലടയ്കുകയും നാറാണത്തു ഭ്രാന്തന്‍ അധികാരത്തില്‍ വരികയും  പെരുന്തച്ചനെ പൊതുമാരാമത്തി ന്‍റെ ചുമതല നല്‍കുകയും ചെയ്യുന്നു. അധികാരവും,ധനവും  കൈവന്നപ്പോൾ പല ദുർന്നടത്തത്തിനും  പെരുന്തച്ചൻ  വിധേയനാകുന്ന. അധികാര ദുര്‍വിനിയോഗം ചെയ്ത പെരുന്തച്ചനെ മുക്കാലിയില്‍ കെട്ടി അടിക്കുകയും അധികാര സ്ഥാനത്തു നിന്ന് നീകുകയും  ചെയ്യുന്നതയോടെ  പ്രതികാര ദാഹിയായി മാറുന്ന  പെരുന്തച്ചൻ    ശക്തി ഭദ്രനു മായി കൂട്ട് കൂടുകയും ,പറച്ചി യായ അമ്മ യെ അംഗീകരിയ്കാന്‍  വിസമ്മതിച്ച മൂത്ത മകനായ മേളത്തോള്‍ അഗ്നിഹോത്രി മായും കൂട്ട് കൂടി  നാരായണനെ   ദുഷ്കർമ്മത്തിലൂടെ  നാരായണനെ നാറാണത്ത് ഭ്രാന്തനാക്കി മാറ്റുന്നു.

.സംഭവബഹുലവും,സംഘര്‍ഷഭരിത വുമായ  ഒരു കേട്ട് പിണഞ്ഞു കിടക്കുന്ന കഥയുടെ  ഒടുവില്‍ ബൈറാന്‍ഖാന്‍(ഉപ്പുകൂറ്റന്‍)അമ്മ യ്ക് വിഷം നല്‍കുന്നതോടെ വരരുചിയുടെ ശാപം ഫലിയ്കുകയും ആദിമാതാവ് മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നതോടെ  യവനിക വീഴുകയും ചെയ്യുന്നു.

 

1999 മെയ് 29 നു  ” പന്ത്രണ്ട് മക്കളെ പെറ്റൊരമ്മ ” പ്ലാഷറ്റ് സ്കൂളിൾ  അരങ്ങേറി ………

 

അരങ്ങ് :

വരരുചി,ശക്തിഭദ്രന്‍……………………………………..വില്ലന്‍ ഗോപി.

നാറാണത്ത് ഭ്രാന്തന്‍ ……………………………………….നിഹാസ് റാവുത്തര്‍.

പെരുന്തച്ചന്‍………………………………………………….ബാബു.

പാണനാര്‍,മേളത്തോള്‍അഗ്നിഹോത്രി………………….ഫ്രെഡിന്‍ സേവ്യര്‍.

ബൈറാന്‍ ഖാന്‍………………………………………………ശശി.എസ്.കുളമട.

രചകന്‍ ……………………………………………………….സുധീര്‍ വാസുദേവൻ.

പറയന്‍,അണ്ണാവി…………………………………………ജോയി മാധവാനന്ദന്‍,വക്കം.ജി.സുരേഷ്കുമാര്‍.

ആദി മാതാവ്………………………………………………. സുലോചനാ ശ്രീധരന്‍.

പാണത്തി,നങ്ങേലി………………………………………… രാധാ  ഗോപിനാഥ്.

പറച്ചി, കാരയ്ക്കലമ്മ …………………………………………… ഉഷാകുമാരി.

ഭടന്‍………………………………………………………………ജയപാല്‍.

 

അണിയറ:

നാടകരചന………………………………………………..രാജന്‍ കിഴക്കനേല.

സംവിധാനം……………………………………………….ശശി.എസ്.കുളമട.

ചമയം,വസ്ത്രാലങ്കാരം………………………………….അനിതാ ദിനേശ്, സുനിത  സുരേഷ്,ഷീബാ മനോജ്‌,വക്കം.ബി.ജി.

രംഗശില്പം ………………………………………………. ആര്‍ട്ടിസ്റ്റ്.എ.ജി.കുളമട.

രംഗസജ്ജീകരണം…………………………………………..ഫെബി,ജ്യോതിഷ് കുമാര്‍.

സംഗീതം……………………………………………………..വൈപ്പിന്‍ സുരേന്ദ്രന്‍.

പാടിയവര്‍…………………………………………………..കല്ലറ ഗോപന്‍,പ്രമീള.

സംഗീത നിയന്ത്രണം………………………………………..സുരാ ഭാസ്കരന്‍.

ശബ്ദവും,വെളിച്ചവും……………………………………..ഒയാസിസ്‌.

റിക്കോർഡിങ്  ……………………………………………..അസ്‌ലം.

പരസ്യകല…………………………………………………… ഫ്രെഡിന്‍ സേവ്യര്‍.

സഹായികള്‍…………………………………………………സുഗേഷ്,രവി ഭാസ്കരന്‍,മെഹറൂഫ്,ലിജ്ജു.”

 

Our Sponsors