1 . “പുരപ്പുറത്തൊരു രാത്രി “

ഒരു നാടക ക്യാമ്പിന്റെ കഥപറയുന്ന ലഘുനാടകമാണ്  ‘ പുരപ്പുറത്തൊരു രാത്രി ‘ . തന്റെ വസ്തുവകകൾ എഴുതി വിറ്റു കിട്ടിയ പൈസകൊണ്ട് ഒരു നാടകം  ഇറക്കാൻ ശ്രമിയ്ക്കുന്ന  നാടകമാനേജർ . നാടകകൃത്ത് , സംവിധായകൻ , കവി , സംഗീതസംവിധായകൻ തുടങ്ങിയവരുമായി നാടകത്തെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ അവർ അവരുടെ പൊങ്ങച്ചം വിളമ്പുന്നതിലാണ് കൂടുതലും ശ്രദ്ധിച്ചത് . ചർച്ചകാര്യമായി നടന്നതുമില്ല , പുരയിടം വിറ്റുകിട്ടിയ പൈസ ഇവർക്കൊക്കെ ആഹാരവും മറ്റും വാങ്ങിയ ഇനത്തിൽ ചിലവാകുകയും ചെയ്തു .  വീണ്ടും എങ്ങനെയെങ്കിലും  പൈസ സംഘടിപ്പിച്ചു നാടകം അവതരിപ്പിച്ചുവെങ്കിലും നാടകം പൊട്ടുകയാണ് ചെയ്തത് . മറ്റുള്ളവരുടെ സഹകരണം ഇല്ലാത്തതുമൂലം ഒരു നാടക മുതലാളി എങ്ങനെ സാമ്പത്തികമായി തകരുന്നുവെന്നു ഈ നാടകത്തിലൂടെ കാണാൻ കഴിയും .ഹാസ്യത്തിൽ പൊതിഞ്ഞ കാമ്പുള്ള ഒരു നാടകമായിരുന്നു ‘ പുരപ്പുറത്തൊരു രാത്രി ‘.

45 മിനിറ്റ് ദൈർഘ്യമുള്ള  ഈ നാടകം അവതരിപ്പിയ്ക്കുവാൻ മലയാളി അസോസിയേഷൻ  ഓഫ് ദി യു . കെ തെരഞ്ഞെടുക്കുകയും  അഭിനേതാക്കളെ കണ്ടെത്തി റിഹേഴ്സൽ ആരംഭിയ്ക്കുകയും ചെയ്തു.റിഹേഴ്സൽ തുടങ്ങിയ ദിവസം തന്നെ പലരും പിന്മാറി.എന്നാൽ ഉടൻ തന്നെ മറ്റു പലരേയും കണ്ടുപിടിച്ചു നാടകം റിഹേഴ്സൽ പുനഃരാരംഭിച്ചു അവതരണ സജ്ജമാക്കി . നാടകത്തിലെ കഥപോലെതന്നെയായിരുന്നു യാഥാർത്ഥത്തിലും സംഭവിച്ചത് .

1989 ൽ കേരളാ കാത്തലിക്  അസോസിയേഷൻ ഓഫ് ദി യു.കെ. സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷത്തിന് ഈസ്റ്റ് ഹാമിലുള്ള ട്രിനിറ്റി ഹാളിൽ ബോക്സ് കൽ നിരത്തിയുണ്ടാക്കിയ വേദിയിൽ

‘ പുരപ്പുറത്തൊരുരാത്രി ‘ അരങ്ങേറി.രംഗപടമോ,കണ്ണഞ്ചിപ്പിയ്ക്കുന്ന വെളിച്ചമോ ഒന്നും ഇല്ലാതെ ആയിരുന്നു അവതരണം.എങ്കിലും ഒരു പാട് നാളുകൾക്കു ശേഷം ഒരു നാടകം കാണാനുള്ള ഭാഗ്യം ലഭിച്ച സന്തോഷം പ്രേക്ഷകരുടെ മുഖത്തു കാണാമായിരുന്നു. രണ്ടാമത്തെ വേദി മലയാളി അസോസിയേഷൻ ഓഫ് ദി യു.കെ യുടെ ഓണാഘോഷമായിരുന്നു.തുടർന്ന് മിഡിൽ സെക്സ് അസോസിയേഷൻ, സൗത്താൽ എന്നിവിടങ്ങളിലും  ഈ നാടകം അവതരിപ്പിച്ചു.

നാടകമാനേജരായ ഗണപതി പിള്ളയെ നാടകത്തിൻറെ സംവിധായകൻ കൂടിയ ശ്രീ.ബാബു അവതരിപ്പിച്ചപ്പോൾ നാടക കൃത്തായി സുഗേഷ് ,സംഗീതസംവിധായകനായി ഷൈൻ, കവിയായി ബിജു ലോറൻസ്,നാടക സംവിധായകനായി ശശി.എസ്.കുളമട എന്നിവർ വേഷമിട്ടു.

ശ്രീ.ബാബു ഒഴികെ മറ്റെല്ലാവരും ആദ്യമായാണ് യു.കെ നാടകരംഗത്തേയ്ക് കടന്നുവരുന്നത്. ആദ്യ അവതരണം കഴിഞ്ഞപ്പോൾ ഷൈൻ നാടകത്തിൽ നിന്നും  പിന്മാറിയതിനെത്തുടർന്ന്  ബൈജു ഗോപിനാഥ്‌  എന്ന വക്കം.ബി.ജി യെ ആ റോളിലേക്ക് കൊണ്ടുവന്നു. അതുപോലെ മറ്റു രണ്ടു സ്ഥലങ്ങളിലും  നാടക മാനേജരുടെ വേഷം അവതരിപ്പിച്ചത് കലാരംഗത്തെ കുലപതിയായിരുന്ന ഈ അടുത്തകാലത്ത് നമ്മെ വിട്ടു പിരിഞ്ഞുപോയ  ശ്രീ.വെട്ടൂർ.ജി.കൃഷ്ണൻ കുട്ടിയാരുന്നു.

അങ്ങനെ മലയാളി അസോസിയേഷൻ ഓഫ് ദി യു . കെ യുടെ ആദ്യനാടകമായാ ‘ പുരപ്പുറത്തൊരു രാത്രി ‘ 4 വേദികളിൽ അവതരിപ്പിച്ചു .

“പുരപ്പുറത്തൊരു രാത്രി”യുടെ അരങ്ങിലും,അണിയറയിലും പ്രവര്‍ത്തിച്ചവരെപരിചയപ്പെടുത്താം………..

 

നാടക രചന……..രാജന്‍ കിഴക്കനേല

സംവിധാനം …… ബാബു.

അവതരണം…….മലയാളി അസോസിയേഷന്‍ ഓഫ് ദി യു.കെ.

 

അരങ്ങിൽ :

നാടക മാനേജര്‍……   ബാബു,വെട്ടൂര്‍.ജി.കൃഷ്ണന്‍ കുട്ടി.

സംവിധായകന്‍………………………ശശി.എസ്.കുളമട.

നാടക കൃത്ത് ………………………….സുഗേഷ്.

സംഗീത സംവിധായകന്‍……………. ഷൈൻ  , വക്കം.ബി.ജി.

കവി……………………………………..ബിജു ലോറന്‍സ്.

 

പിന്നണിയില്‍………

ചമയം….. വെട്ടൂർ കൃഷ്ണൻ കുട്ടി

ശബ്ദം……….ഹിറ്റ്‌ സൌണ്ട് , ഈസ്റ്റ്‌ ഹാം.

വെളിച്ച വിതാനം……ജോണ്‍സണ്‍ , നാസര്‍.

മാനേജർ ……….. സുഭാഷ് വിശ്വനാഥൻ

സഹായികള്‍………ശ്രീ വത്സലന്‍,ജോയി,തോമസ്‌,ജയചന്ദ്രന്

 

Our Sponsors