” മണ്മറഞ്ഞ കലാപ്രതിഭകൾ ” – വെട്ടൂർ . ജീ . കൃഷ്ണൻ കുട്ടി 

വെട്ടൂർ . ജീ . കൃഷ്ണൻ കുട്ടി

 

എൺപതുകളുടെ അവസാനം മലയാളി അസോസിയേഷൻ ഓഫ് ദി യു . കെ . ഒരു നാടക സമിതിയ്ക്ക് രൂപം കൊടുത്തപ്പോൾ ചെറുപ്പക്കാരോടൊപ്പം കൂടിയ അതുല്യകാലാകാരനായിരുന്നു വെട്ടൂർ. ജീ. കൃഷ്ണൻകുട്ടി.

ആദ്യനാടകമായ ” പുരപ്പുറത്തൊരു രാത്രി ”   യിലെ പ്രധാന കഥാപാത്രമായ നാടക മാനേജരെ അവതരിപ്പിച്ചത് ശ്രീ . വെട്ടൂർ . ജീ . കൃഷ്ണൻകുട്ടിയായിരുന്നു .

എഴുത്ത് , അഭിനയം , കവിത – ഗാനാലാപനം തുടങ്ങിയ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള സകലകലാവല്ലഭനായിരുന്നു  അദ്ദേഹം . തുടർന്ന് 30 വർഷക്കാലം കലാരംഗത്ത്  അദ്ദേഹം നമ്മളോടൊപ്പം പ്രവർത്തിച്ചു. കുറച്ചു വർഷക്കാലം നാട്ടിൽ സ്ഥിരതാമസത്തിന് പോയെങ്കിലും വീണ്ടും യു . കെ . യിൽ തിരിച്ചെത്തുകയും സജീവമായി കലാരംഗത്ത് തുടരുകയും ചെയ്തു . മലയാളി അസോസിയേഷൻ ഓഫ് ദി യു കെ.യുടെ ഓണാഘോഷ പരിപാടികളിൽ കവിതകൾ ആലപിയ്ക്കുകയും , വിൽപ്പാട്ട് എഴുതി സംവിധാനം ചെയ്ത് അവതരിപ്പി യ്ക്കുകയും ചെയ്തിട്ടുണ്ട് ……. ദൃശ്യകലയുടെ (MAUK ) പുരപ്പുറത്തൊരു രാത്രി(നാടക മാനേജർ), മതങ്ങളെ വഴിമാറൂ( മുസ്ലിം ), അമാലന്മാർ,ആര്യവൈദ്യൻ വയസ്കരമൂസ്സ് ( സാമൂതിരി ), കുഞ്ചൻ നമ്പ്യാർ ( കൈപ്പിഴതിരുമേനി ) ഗുരുപ്രഭയുടെ ( SNGM ) ശുക്രനക്ഷത്രം ( മണമ്പൂർ ഗോവിന്ദനാശാൻ ) എന്നീ നാടകങ്ങളിലും , പൊന്നോണക്കാഴ്ച ഓണപ്പരിപാടിയിലും വേഷമിട്ടിട്ടുണ്ട് ………

മലയാളി അസോസിയേഷൻ ഓഫ് ദി യു . കെ . യുടെ ഓണാഘോഷവേദിയിൽ വച്ച്  അന്നത്തെ ഇന്ത്യൻ അംബാസിഡർ ഡോക്ടർ : എൽ . എം . സിംഗ്‌വി അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചിട്ടുണ്ട് . കൂടാതെ അരങ്ങിന്റെ ഗുരുവന്ദനം പുരസ്‌കാരം , ആർട്ടിസ്റ്റ് . ശിവാനന്ദൻ കണ്വാശ്രമത് അനുസ്മരണ പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്

 

Our Sponsors