” മണ്മറഞ്ഞ കലാപ്രതിഭകൾ ” – ആർട്ടിസ്റ്റ് : ശിവാനന്ദൻ കണ്വാശ്രമത്

ആർട്ടിസ്റ്റ് : ശിവാനന്ദൻ കണ്വാശ്രമത് ……..

 

കവി,നാടകകൃത്ത്,ചിത്രകാരൻ

എന്നീനിലകളിൽ ലണ്ടനിൽ അറിയപ്പെട്ടിരുന്ന ഒരതുല്യ കലാകാര നായിരുന്നു  ആർട്ടിസ്റ്റ് : ശിവാനന്ദൻ

കണ്വാശ്രമത് . സിംഗപ്പൂരിൽ കലാപ്രവർത്തനം  നടത്തിയിരുന്ന അദ്ദേഹം യു. കെ. യിലെത്തിയതിന് ശേഷവും മലയാളി അസോസിയേഷൻ ഓഫ് ദി യു.കെ. , ശ്രീ നാരായണ ഗുരുമിഷൻ ഓഫ് ദി യു.കെ. എന്നീ സംഘടനകളിലെ കലാപ്രവർത്തനത്തിൽ അദ്ദേഹം സജീവമായിരുന്നു.

എം . എ . യു . കെ യുടെ പ്രസിദ്ധീകരണ മായ ‘ ജനനി ‘ സംഗീത ട്രൂപ്പായ നിസരി എന്നിവയ്ക്ക് ഈ പേരുകൾ നൽകിയ അദ്ദേഹം ഈ സംഘടനകളവതരിപ്പിച്ച നാടകങ്ങൾക്കും  രംഗപടങ്ങൾ ഒരുക്കിയിട്ടുണ്ട് . പണത്തിന്റെ വികൃതി (ഓട്ടൻ തുള്ളൽ ),ആദ്യത്തെ ഓട്ടോ (നാടകം),പൂമേനി യാണവൾ കൈകൂപ്പി നിന്നേ (കവിത ) ശംഖൊലി ( ഭക്തിഗാന കാസറ്റ് ) ഇതൊക്കെ അദ്ദേഹത്തിൻറെ പ്രധാന സൃഷ്ടികളാണ്.

യു . കെ . യിൽ നിന്നും നാട്ടിൽ സ്ഥിരതാമസമിക്കിയ അദ്ദേഹം

2003 ജൂലൈ 9 ന് വാർദ്ധക്യസഹജമായ അസുഖം മൂലം കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയി .

 

ആ അതുല്യ കലാപ്രതിഭയ്ക്ക് ദൃശ്യകലയുടെ പ്രണാമം …. 🌹🙏

 

Our Sponsors